Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

വാങ്ങിയ മദ്യം തീർന്നു; വീണ്ടും വാങ്ങാനുള്ള ചർച്ച അടിയിൽ കലാശിച്ചു; കുമളി ബിവറേജിന് മുന്നിൽ രണ്ട് പേർക്ക് വെട്ടേറ്റു

വാങ്ങിയ മദ്യം തീർന്നു; വീണ്ടും വാങ്ങാനുള്ള ചർച്ച അടിയിൽ കലാശിച്ചു; കുമളി ബിവറേജിന് മുന്നിൽ രണ്ട് പേർക്ക് വെട്ടേറ്റു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി:വാങ്ങിയ മദ്യം തീർന്നതിനെ തുടർന്ന് വീണ്ടും മദ്യം വാങ്ങാനെത്തിയവർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കുമളിയിൽ ബിവറേജിന് മുന്നിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു.കുമളി 66-ാം മൈൽ സ്വദേശികളായ റോയി മാത്യു , ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് വെട്ടേറ്റത്.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.ഇവർക്കൊപ്പം മദ്യം വാങ്ങാനെത്തിയ കഞ്ഞിക്കുഴി സ്വദേശി അമലാണ് കുത്തിയതെന്നാണ് വിവരം.

വാങ്ങിയ മദ്യം തീർന്ന ശേഷം വീണ്ടും മദ്യം വാങ്ങാനുള്ള ചർച്ചകൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം.ആക്രമണത്തിന് ശേഷം പ്രതി അമൽ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.അമൽ മുൻപും നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP