Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഹജീവികളെ സഹായിക്കാനായി എത്തി മരണത്തിന്റെ ചുഴിയിലേക്ക് നീന്തിപ്പോയി സിബിയും ലെസ്‌വിനും; പമ്പാ നദിയിലെ ഒഴുക്കിൽ പെട്ട് കാണാതായത് റാന്നിയിൽ ശുചീകരണത്തിനെത്തിയ രണ്ട് യുവാക്കളെ; അപകടത്തിൽപ്പെട്ടത് കാല് കഴുകാനായി വെള്ളത്തിലിറങ്ങിയപ്പോൾ

സഹജീവികളെ സഹായിക്കാനായി എത്തി മരണത്തിന്റെ ചുഴിയിലേക്ക് നീന്തിപ്പോയി സിബിയും ലെസ്‌വിനും; പമ്പാ നദിയിലെ ഒഴുക്കിൽ പെട്ട് കാണാതായത് റാന്നിയിൽ ശുചീകരണത്തിനെത്തിയ രണ്ട് യുവാക്കളെ; അപകടത്തിൽപ്പെട്ടത് കാല് കഴുകാനായി വെള്ളത്തിലിറങ്ങിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: റാന്നിയിൽ പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വൃത്തിയാക്കാനെത്തിയ സന്നദ്ധ പ്രവർത്തകരിൽ രണ്ടു പേരെ പമ്പയാറിൽ ഒഴുക്കിൽപ്പെട്ടു കാണാതായി. റാന്നി കക്കുടുമൻ കല്ലക്കുളത്ത് സിബി (40) റാന്നി ഉദിമൂട് സ്വദേശി ലെസ്വിൻ (35) എന്നിവരാണു പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടത്. ഒപ്പം ഒഴുക്കിൽപ്പെട്ട സുഹ്യത്തുക്കളായ രണ്ടുപേരെ നാട്ടുകാർ രക്ഷിച്ചു.

പള്ളിയിൽനിന്നു സംഘമായി വീടുകളുടെ ശുചീകരണത്തിനെത്തിയതാണ് ഇവർ. ശുചീകരണം കഴിഞ്ഞ് കാലുകഴുകാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു ലെസ്വിനെ രക്ഷിക്കാനാണു സിബി വെള്ളത്തിലേക്കു ചാടിയത്. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണd.

മഹാപ്രളയത്തിൽ നിരവധിയാളുകൾക്കാെണ് കേറകിടക്കാൻ ഇടമില്ലാതായത്. ചെളിയും വെള്ളവും നിറഞ്ഞ വീടുകൾ ശരിയാക്കുന്നതിനും വൃത്തിയാക്കിയ ശേഷം താമസയോഗ്യമാക്കുന്നതിന്ും നിരവധി രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാൽ പലരും സ്വന്തം സുരക്ഷയുടെ കാര്യം നോക്കുന്നില്ലെന്നാണ് ഇ സംഭവവും സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP