Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോറിയിൽ നിന്ന് മാർബിൾ ഇറക്കവേ മാർബിൾപാളികൾക്ക് ഇടയിൽ അമർന്ന് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; അപകടം പാലക്കാട് മങ്കരകാളികാവിൽ

ലോറിയിൽ നിന്ന് മാർബിൾ ഇറക്കവേ മാർബിൾപാളികൾക്ക് ഇടയിൽ അമർന്ന് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; അപകടം പാലക്കാട് മങ്കരകാളികാവിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : ലോറിയിൽ നിന്ന് മാർബിൾ ഇറക്കവേ പാളികൾക്കിടയിൽ ഞെരുങ്ങി രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം.പാലക്കാട് മങ്കര കാളികാവിൽ കണ്ടെയ്നർ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിൾ പാളികൾക്കിടയിൽ കുടുങ്ങി രണ്ട് ചുമട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ശ്രീധരൻ , വിശ്വനാഥൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.

വീടു നിർമ്മാണത്തിനായി കൊണ്ടുവന്ന മാർബിൾ ഇറക്കുമ്പോഴായിരുന്നു അപകടം. ഇതര സംസ്ഥാനത്തു വലിയ ലോറിയിലാണ് മാർബിൾ എത്തിച്ചത്. അടുക്കിവെച്ചിരുന്ന ഇവ ഇറക്കുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. മാർബിൾ പാളികൾക്ക് അടിയിൽപ്പെട്ട തൊഴിലാളികളെ അഗ്‌നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിക്കും മുൻപെ ഇരുവരും മരണപ്പെട്ടിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP