Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴയിൽ സ്റ്റേഷനറി കടയിൽ മോഷണം; മോഷ്ടാവ് കൊണ്ടുപോയത് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ്

ആലപ്പുഴയിൽ സ്റ്റേഷനറി കടയിൽ മോഷണം; മോഷ്ടാവ് കൊണ്ടുപോയത് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: നഗരമധ്യത്തിലെ സ്​റ്റേഷനറി കടയിൽനിന്ന് മോഷ്ടാവ് അടിച്ചുമാറ്റിയത്​ രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ്. കഴിഞ്ഞ ദിവസം രാത്രി 11.45നാണ്​ സംഭവം. ആലപ്പുഴ സ്​റ്റേഡിയം വാർഡ്​ റെയ്​ബാൻ കോംപ്ലക്​സിൽ സുധീറി​ന്റെ ഉടമസ്ഥതയിലെ ബിഎം സ്​റ്റോഴ്​സിൽ നിന്നാണ് മോഷ്ടാക്കൾ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സി​ഗരറ്റുകൾ മോഷ്ടിച്ചത്.

കടയുടെ പുറത്തെ ഷട്ടറിനോട്​ ​ ചേർന്നുള്ള ഗേറ്റ്​ വഴിഎത്തിയ മോഷ്​ടാവ്​ ഷട്ടറി​ന്റെ പൂട്ട്​ തകർത്താണ്​ അകത്തുകയറിയത്​. കിങ്ങ്​സ്​ ലൈറ്റ്​, വിൽസ്​, മിനി വിൽസ്​, ഗോൾഡ്​, മിനി ഗോൾഡ്​ എന്നിവയടക്കമുള്ള സിഗരറ്റുകളാണ്​ കവർന്നത്​. കടയിലെ സിസിടിവി ദൃശ്യത്തിൽ പാൻറ്​ ധരിച്ച്​ 35-40 വയസ്സ്​ തോന്നിക്കുന്ന കഷണ്ടിയുള്ള മോഷ്​ടാവി​ൻറ ചിത്രം തെളിഞ്ഞിട്ടുണ്ട്​. സൗത്ത്​ പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്ന് രാവിലെ 8.30ന്​ കട തുറക്കാനെത്തിയ​ ജോലിക്കാരാണ്​ പൂട്ടുതകർന്നത്​ കണ്ടത്​. തുടർന്ന്​ നടത്തിയ പരി​ശോധനയിലാണ്​ മോഷണവിവരം അറിയുന്നത്​. മേശ കുത്തിത്തുറന്ന്​ സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു. ഇതിനൊപ്പമുണ്ടായ പേഴ്​സിൽ സൂക്ഷിച്ച എടിഎം, പാൻ കാർഡ് അടക്കമുള്ള രേഖകൾ നഷ്​ടപ്പെട്ടിട്ടില്ല. പഴ്​സിലെ സൗദി റിയാലും തിരിച്ചുകിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP