Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറ്റിങ്ങൽ പൂവൻപാറയിൽ രണ്ടുപേർ മരിച്ചത് സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച്; അപകടം കെ.എസ്.ആർ.ടി.സി തടി ലോറിയെ മറികടക്കുന്നതിനിടെ; പരിക്കേറ്റ ആറ്റിങ്ങൽ സ്വദേശി മെഡിക്കൽ കോളേജിൽ; അർധരാത്രിയുണ്ടായ അപകടത്തിൽ മൂവരെയും പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

ആറ്റിങ്ങൽ പൂവൻപാറയിൽ രണ്ടുപേർ മരിച്ചത് സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച്; അപകടം കെ.എസ്.ആർ.ടി.സി തടി ലോറിയെ മറികടക്കുന്നതിനിടെ; പരിക്കേറ്റ ആറ്റിങ്ങൽ സ്വദേശി മെഡിക്കൽ കോളേജിൽ; അർധരാത്രിയുണ്ടായ അപകടത്തിൽ മൂവരെയും പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

മറുനാടൻ ഡെസ്‌ക്‌

ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറുകളും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. മൂന്നാമത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ മുടപുരം ലാത്തറ വീട്ടിൽ ഷാജഹാന്റെ മകൻ ഷമീർ(34) , സതീഷ്(46) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദി(34)നെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറ്റിങ്ങലിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും ആലംകോട് ഭാഗത്ത് നിന്ന് ആറ്റിങ്ങലിലേക്ക് വന്ന സ്വിഫ്ടും വാഗണറുമാണ് കൂട്ടിയിടിച്ചത്. തടി ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് എതിർദിശയിൽ വന്ന വാഗണറുമായി കൂട്ടിയിടിച്ചു. ഇതിനിടെ വാഗണറിന്റെ തൊട്ടുപിന്നാലെയെത്തിയ സ്വിഫ്ട് നിയന്ത്രണം വിട്ട് വാഗണറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

വാഗണറിലെ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. അതേ വാഹനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരും പൊലിസും ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സ്വിഫ്ട് കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. മരിച്ചവരുടെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വാഗണർ ആറ്റിങ്ങൽ രജിസ്‌ട്രേഷനിലും സ്വിഫ്ട് കാർ കൊല്ലം രജിസ്‌ട്രേഷനിലുമുള്ളതാണ്. കാറുകൾ അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP