Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളം പനിച്ചു വിറയ്ക്കുന്നു; സംസ്ഥാനത്ത് ഇന്ന് മരിച്ചത് എട്ട് പേർ; സ്വകാര്യ ആശുപത്രികളിൽ പോലും പനി ബാധിതരാൽ കൊണ്ട് തിങ്ങിനിറഞ്ഞു; തിരുവനന്തപുരത്ത് മാത്രം ഒരു ലക്ഷത്തിലേറെ പനിബാധിതരെന്ന് റിപ്പോർട്ട

കേരളം പനിച്ചു വിറയ്ക്കുന്നു; സംസ്ഥാനത്ത് ഇന്ന് മരിച്ചത് എട്ട് പേർ; സ്വകാര്യ ആശുപത്രികളിൽ പോലും പനി ബാധിതരാൽ കൊണ്ട് തിങ്ങിനിറഞ്ഞു; തിരുവനന്തപുരത്ത് മാത്രം ഒരു ലക്ഷത്തിലേറെ പനിബാധിതരെന്ന് റിപ്പോർട്ട

തിരുവനന്തപുരം: കേരളം പനിപിടിച്ചു വിറയ്ക്കുന്നു. സംസ്ഥാനത്ത് ഇന്നും പനിമരണം റിപ്പോർട്ട് ചെയ്തു. എട്ട് പേരാണ് ഇന്ന് പനിയെ തുടർന്ന് മരണപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ മാത്രം രണ്ട് പേരാണ് പനി ബാധിച്ച് മരിച്ത്. പനി ബാധയെ തുടർന്നുള്ള ജില്ലയിലെ ആറാമത്തെ മരണമാണ് ഇത്. തിരുവനന്തപുരം കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലെരിക്കെയാണ് മരണം സംഭവിച്ചത്. വള്ളക്കടവ് സ്വദേശി നിസാറിന്റ മരണകാരണം ഡെങ്കിപ്പനി തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ പോലും പനിബാധിതരെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. മിക്കയിടത്തും പനി ബാധിതരെ അഡ്‌മിറ്റ് ചെയ്യാതെ തിരിച്ചയക്കുകയാണ്.

ഡെങ്കിപ്പനി ബാധിച്ച് സംഭവിക്കുന്ന ആറാമത്തെ മരണമാണ് ഇത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ലക്ഷത്തോളം പേർ പനിബാധിതരായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. മലബാറിലും പനി വ്യാപകമാവുകയാണ്. കോഴിക്കോട് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് 7 പേരാണ് മരിച്ചത്.പനി ബാധിച്ച് 16 ഓളം പേരാണ് മരിച്ചത്.

പകർച്ച പനിയെ തുടർന്ന് ആയിരക്കണക്കിന് പേരാണ് ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്നത്. മഴക്കാല പൂർവ്വ ശുചീകരണം അവതാളത്തിലായതാണ് പകർച്ച പനിവ്യാപകമാകൻ കാരണമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന വിവരം. സംസ്ഥാനത്ത് ഈ വർഷം പകർച്ചപനി ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞിട്ടുണ്ട്.

പനി പ്രതിരോധ നടപടികൾ അറിയിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഫലംകാണാത്തതിനാൽ ആശുപത്രികൾ പനിബാധിതരെ കൊണ്ട് നിറയുകയാണ്. 6458 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 21,443 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ള തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ അഞ്ചുമാസത്തിൽ 3600 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എച്ച്1 എൻ1 ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയും രോഗം ബാധിച്ചവരുടെ എണ്ണം 741 ആയും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP