Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; പനമരത്ത് 22കാരന് ഷോക്കേറ്റത് കാർ കഴുകുന്നതിനിടെ; എഴുപതുകാരനെ കണ്ടത് ടിവി സ്റ്റാൻഡിന് അടുത്ത് ഷോക്കേറ്റ് വീണ നിലയിൽ

വയനാട്ടിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; പനമരത്ത് 22കാരന് ഷോക്കേറ്റത് കാർ കഴുകുന്നതിനിടെ; എഴുപതുകാരനെ കണ്ടത് ടിവി സ്റ്റാൻഡിന് അടുത്ത് ഷോക്കേറ്റ് വീണ നിലയിൽ

കൽപറ്റ: വയനാട്ടിൽ രണ്ടിടത്തായി ഷോക്കേറ്റതിനെ തുടർന്ന് രണ്ടുപേർ മരണപ്പെട്ടു. യുവാവും വയോധികനുമാണ് വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചത്. പനമരം എരനെല്ലൂർ വാണിമൂല വി എസ്. ശ്യാം (22), തോമാട്ടുചാൽ കരിവളം പോക്കാട്ടിൽ മത്തായി (70) എന്നിവരാണ് മരിച്ചത്. യുവാവ്് കാർ കഴുകുന്നതിനിടെ ഷോക്കേറ്റു മരിച്ചതായാണ് സൂചന. വയോധികൻ ടിവിക്ക് സമീപം ഷോക്കേറ്റ് വീണ നിലയിലാണ് കണ്ടത്.

വീട്ടുമുറ്റത്ത് കാർ കഴുകുന്നതിനിടെയാണ് ശ്യാമിന് ഷോക്കേറ്റത്. രാവിലെ 11 മണിയോടെ അപകടം. കാർ കഴുകാനുള്ള യന്ത്രം ഉപയോഗിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. പ്രീത-ശ്രീനിവാസൻ ദമ്പതികളുടെ ഏക മകനാണ് ശ്യാം.

തോമാട്ടുചാലിലാണ് വയോധികനെ ടിവിയിൽ നിന്ന് ഷോക്കേറ്റതെന്ന നിലയിൽ കണ്ടെത്തുന്നത്. മരണം ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ രാവിലെ എത്തിയ കൊച്ചുമകനാണ് മുറിയിലെ ടി.വി സ്റ്റാൻഡിനു സമീപം വീണു കിടക്കുന്നതായി കണ്ടത്. അപ്പോഴേക്കും ശരീരം നീലിച്ചിരുന്നു. ഭാര്യ മരിച്ചതിനുശേഷം മൂന്നു വർഷമായി മത്തായി ഇവിടെ ഒറ്റക്കാണ് താമസിക്കുന്നത്. അമ്പലവയൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. പോസറ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചു. മക്കൾ: ജോർജുകുട്ടി, എൽദോ, ജോയി. മരുമക്കൾ: അല്ലി, സിനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP