Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം: ആയിഷ കുറ്റക്കാരിയെന്ന് കോടതി; കാമുകനുമായ ഓട്ടോ ഡ്രൈവറെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേ വിട്ടു; ശിക്ഷ ശനിയാഴ്ച വിധിക്കും

കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം: ആയിഷ കുറ്റക്കാരിയെന്ന് കോടതി; കാമുകനുമായ ഓട്ടോ ഡ്രൈവറെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേ വിട്ടു; ശിക്ഷ ശനിയാഴ്ച വിധിക്കും

ജംഷാദ് മലപ്പുറം

മലപ്പുറം: ഒൻപതും ഏഴും വയസ്സായ കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച മാതാവ് ആയിഷ കുറ്റക്കാരി തന്നെയെന്ന് കോടതി. ശിക്ഷ ശനിയാഴ്‌ച്ച വിധിക്കും. പിഞ്ചു മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ മാതാവ് കുറ്റക്കാരിയെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) യാണ് ഇന്ന് കണ്ടെത്തിയത്. കൽപ്പകഞ്ചേരി പുത്തനത്താണി ചേറൂരാൽപറമ്പ് പന്തൽപറമ്പിൽ ആയിഷ(30)യെയാണ് ജഡ്ജി എ വി നാരായണനാണ് ആയിഷ കുറ്റക്കാരിയെന്ന് വിധിച്ചത്്. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്‌ച്ച വിധിക്കുമെന്നും കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയും അയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവർ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി (35)യെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

2013 ഡിസംബർ 18നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഒൻപതും ഏഴും വയസ്സായ കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം ആയിഷ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു 23 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. മദ്രസയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കൊണ്ടുപോയി മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന്റെ കാമുകൻ അറസ്റ്റിലായിരുന്നു.

ബാവപ്പടി സ്വദേശി കക്കാട്ട് ഷാഫി (24)യെയാണ്  വളാഞ്ചേരി സി ഐ. പി അബ്ദുൽ ബഷീർ അറസ്റ്റ് ചെയ്തതിരുന്നത്. ചേരുലാൽ പന്തൽ വളപ്പിൽ ആയിശ(28) യാണ് മക്കളായ മുഹമ്മദ് ഷിബിൽ(എട്ട്), ഫാത്വിമ റഫീദ(ആറ്) എന്നിവരെ കിണറ്റിലെറിഞ്ഞ ശേഷം വീട്ടിൽ തിരിച്ചെത്തി കുളിമുറിയിൽ കയറിയിരുന്ന് കൈയിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. പിന്നീട് യുവതിയെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP