Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയപാലനും ശ്രീനിവാസും പിടിയിലായത് ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി; സംഘത്തിനെ പെരുമ്പാവൂർ ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് കുടുക്കിയത് ഡിഎഫ്ഒ രാജു ഫ്രാൻസിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്

ജയപാലനും ശ്രീനിവാസും പിടിയിലായത് ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി; സംഘത്തിനെ പെരുമ്പാവൂർ ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് കുടുക്കിയത് ഡിഎഫ്ഒ രാജു ഫ്രാൻസിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി രണ്ട് പേർ അറസ്റ്റിൽ. കാക്കനാട്- പള്ളിക്കര റൂട്ടിൽ അത്താണി ഐഎംജി ജംഗ്ഷന് സമീപത്ത് നിന്നുമാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ വി ആർ ജയപാലൻ, കെ എ ശ്രീനിവാസ് എന്നിവരെ പെരുമ്പാവൂർ ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടിയത്.

എറണാകുളം ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ രാജു ഫ്രാൻസിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ഫ്‌ളയിങ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ വിശയുടെ നേതൃത്തത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം വി ജോഷി , ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പ്രശാന്ത്,ശോഭ് രാജ്, രജീഷ്, സുബീഷ് എന്നിവർ ഉൾപ്പെടുന്ന സംഘമണ് പരിശോധന നടത്തിയത്. പരിശോധനയിൽ പിടികൂടിയ ഇരുതലമൂരിയും പ്രതികളെയും വാഹനവും തുടർ നടപടികർക്കായി മെയ്‌ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. എറണാകുളം കേന്ദ്രികരിച്ചത് അനധികൃതമായി ഇരുതലമൂരി വിൽപ്പന നടക്കുന്നതായി ഫ്‌ളയിങ് സ്‌ക്വാഡിന് വിവരം ലഭിച്ചിട്ടുണ്ട്.

ലൈംഗികശേഷി വർധിക്കാനും ധനം കുമിഞ്ഞുകൂടാനും ഇരുതലമൂരി സഹായിക്കും എന്ന് പ്രചരിപ്പിച്ചാണ് പലരും ഇതിനെ വിൽക്കുന്നത്. പെരുമ്പാമ്പിനോടും അണലിയോടും ഒറ്റനോട്ടത്തിൽ സാദൃശ്യമുള്ള ഈ പാമ്പ് ചുവന്ന മണ്ണൂലി, ഇരുതലപ്പാമ്പ് എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. തലയും വാലും കാഴ്ചയിൽ ഒരുപോലെയാണ്. ശരീരത്തിനു മറ്റു പാമ്പുകളെപ്പോലെ തിളക്കമില്ല. തലയേതാണ് വാലേതാണ് എന്ന് സംശയം തോന്നുന്നതിനാൽ ഇരുതലമൂരിയെന്ന് അറിയപ്പെടുന്നു. മലേഷ്യ പോലുള്ള സ്ഥലങ്ങളിൽ ഈ ജീവിക്ക് ധാരാളം ആവശ്യക്കാരുണ്ട്. തൂക്കത്തിനനുസരിച്ചാണത്രെ വില. തൊലിയുരിച്ച് ഈ പാവം ജീവിയെ ഭക്ഷണമായി ഉപയോഗിക്കുന്നവരും തൊലി മാത്രം പൊളിച്ച് എടുക്കുന്നവരും ഓമനിച്ച് വളർത്തുന്നവരും ഉണ്ട്. വിദേശികളും സ്വദേശികളും ഈ തട്ടിപ്പിൽ കുരുങ്ങി പണം കളയാനെത്തുന്നുണ്ട്.

പണ്ടെപ്പഴോ ഉണ്ടായ ഉൽക്കമഴയിലാണ് ഈ ജീവിവർഗത്തിന് രൂപമാറ്റവും വർണവ്യത്യാസവും സംഭവിച്ചതെന്ന കഥകൾ ഇടനിലക്കാരുണ്ടാക്കുന്നു. ഇതിന് ഔഷധമൂല്യമുണ്ടായെന്നും പറയും. എയ്ഡ്‌സ് രോഗത്തിനുവരെ മരുന്നാണെന്ന വാദമുൾപ്പടെ പലതരം തട്ടിപ്പുകളാണ് അരങ്ങേറുന്നത്. 100 വർഷം വരെ ആയുസ്സുണ്ടെന്നൊക്കെ വാഗ്ദാനം നൽകി കൊടുക്കുന്ന ഈ ഉരഗം ഏതാനും ദിവസങ്ങൾക്കുശേഷം പലപ്പോഴും ചത്തുപോകാറുണ്ട്. പരാതിപ്പെടാൻ പറ്റാത്തതിനാൽ ഇതൊന്നുമറിയാതെ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി നിരവധിപ്പേർ എത്താറുണ്ട്.

കബളിപ്പിച്ചു പണം തട്ടിയെടുക്കുന്ന കേസിൽ കുറ്റം തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഏഴു വർഷം വരെ കഠിനതടവ് ഉറപ്പ്. വംശനാശ ഭീഷണി നേരിടുന്ന അപൂർവ ജീവജാലങ്ങളെ പിടികൂടിയാൽ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം (ഷെഡ്യൂൾ നാല്) പ്രകാരം 25,000 രൂപ പിഴയും ചുമത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP