Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുവത്സര രാത്രിയിൽ തട്ടുകടയിലെ ആക്രമണം: കുരുമുളക് സ്‌പ്രേ ചെയ്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ കൂടി അറസ്റ്റിൽ

പുതുവത്സര രാത്രിയിൽ തട്ടുകടയിലെ ആക്രമണം: കുരുമുളക് സ്‌പ്രേ ചെയ്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ കൂടി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: പുതുവത്സര രാത്രിയിൽ നഗരത്തിലെ തട്ടുകടയിൽ കുരുമുളക് സ്‌പ്രേ ചെയ്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ തിരുവല്ല പൊലീസിന്റെ പിടിയിൽ. തിരുവൻവണ്ടൂർ നന്നാട് ഉണ്ടടിച്ചിറ വീട്ടിൽ സിദ്ധു സി ദാസ് (25), കുറ്റപ്പുഴ കോട്ടത്തോട് കോട്ടത്തോട്ട് പാറയിൽ വീട്ടിൽ വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. കുറ്റപ്പുഴ ഇടത്തിട്ട പൈനുംമൂട്ടിൽ മലയിൽ കമറുദ്ദീൻ (21) നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുന്നന്താനം സ്വദേശി അജിത് (19) , കുറ്റൂർ സ്വദേശി അരുൺ (24) എന്നിവർ സംഭവം നടന്ന് അടുത്ത ദിവസം തന്നെ പൊലീസ് പിടിയിലായിരുന്നു.

ഇവരുടെ അറസ്റ്റോടെ ഒളിവിൽ പോയ വിഷ്ണുവിനെ കുറ്റൂർ വൃന്ദാവൻ കോളനിയിൽ നിന്നും, സിദ്ധുവിനെ മുളക്കുഴയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പി ആർ സന്തോഷ്, സബ് ഇൻസ്പെക്ടർ എം ആർ സുരേഷ്, എ എസ് ഐ പി കെ രാജൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പി ജി സന്തോഷ് കുമാർ, മനോജ് കുമാർ, കെ രാജേഷ് കുമാർ, സജിത്രാജ്, നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പിടിയിലായ നാലുപേരും കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്നുകളുടെ ഉപഭോക്താക്കളും വിതരണ ശൃംഘലയിലെ പ്രധാന കണ്ണികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP