Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൊബൈൽ വഴി പരിചയത്തിലായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; 53കാരനും 21 കാരനും പൊലീസ് പിടിയിൽ; ഒരു വർഷമായി പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയതായി പ്രതികൾ; പിടിയിലായവരിൽ ഒരാൾ നേരത്തേ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലേയും പ്രതി

മൊബൈൽ വഴി പരിചയത്തിലായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; 53കാരനും 21 കാരനും പൊലീസ് പിടിയിൽ; ഒരു വർഷമായി പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയതായി പ്രതികൾ; പിടിയിലായവരിൽ ഒരാൾ നേരത്തേ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലേയും പ്രതി

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: മൊബൈൽ ഫോൻ വഴി പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഇരിങ്ങാലക്കുട കണ്ണംപുള്ളി സന്തോഷ് കുമാർ (53), ചാവക്കാട് ഇരട്ടപ്പുഴ കറുത്താണ്ടൻ രാജേഷ് (21) എന്നിവരേയാണ് ചാവക്കാട് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ ജി ജയപ്രദീപ്, ആനന്ദൻ, എഎസ്ഐ രാജേന്ദ്രൻ, സിപിഒമാരായ ശ്യാം, ശ്രീനാഥ്, നസൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

2018 ഫെബ്രുവരി 13 മുതൽ ഒരു വർഷത്തോളമായി പെൺകുട്ടിയെ ബൈക്കിലിരുത്തി വിവധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാറുള്ളതായി പൊലീസിനോട് സമ്മതിച്ചു. പെൺകുട്ടിയുമായുള്ള പ്രണയരംഗങ്ങൾ മൊബൈലിൽ പകർത്തി ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ പെൺകുട്ടിയുടെ അടുത്ത ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്. മൂന്ന് വയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രാജേഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP