Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുലർച്ചെ തൃശൂർ ബസ് സ്റ്റാൻഡിന് സമീപം നിൽക്കവെ ആക്രമണം; സ്വർണ്ണമാലയും മൊബൈലും കവർന്നു; പ്രതികൾ അറസ്റ്റിൽ

പുലർച്ചെ തൃശൂർ ബസ് സ്റ്റാൻഡിന് സമീപം നിൽക്കവെ ആക്രമണം; സ്വർണ്ണമാലയും മൊബൈലും കവർന്നു; പ്രതികൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അയ്യന്തോൾ സ്വദേശിയെ ആക്രമിച്ച് സ്വർണ്ണമാലയും വാഹനത്തിന്റെ താക്കോലും മൊബൈൽഫോണും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. അഴീക്കോട് ബീച്ച് വാഴക്കാലയിൽ വീട്ടിൽ ഷാലിക് (33),കയ്‌പ്പമംഗലം കൂരിക്കൂഴി തിണ്ടിക്കൽ വീട്ടിൽ ഹാരിസ് (27) എന്നിവരെയാണ് ടൗൺ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഷാഡോ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജനുവരി 27ന് പുലർച്ചെ തൃശൂരിൽ ശക്തൻ ബസ് സ്റ്റാൻഡിനടുത്ത് നിൽക്കവെയാണ് അയ്യന്തോൾ സ്വദേശിയെ ആക്രമിച്ച് കഴുത്തിലണിഞ്ഞിരുന്ന സ്വർണ്ണമാലയും വാഹനത്തിന്റെ താക്കോലും മൊബൈൽഫോണും കവർന്നത്. മർദ്ദിച്ച ശേഷം വാഹനത്തിന്റെ താക്കോലും, സ്വർണ്ണമാലയും മൊബൈൽ ഫോണും പിടിച്ചുപറിക്കുകയായിരുന്നു. പ്രതികൾ രണ്ടുപേരും ഒരുമിച്ചെത്തി ഇദ്ദേഹത്തോട് സംസാരിച്ച ശേഷം പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിലണിഞ്ഞിരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയാണ് ചെയ്തത്.

എസ്‌ഐ എ.ആർ. നിഖിൽ, പി.എം റാഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ പഴനിസ്വാമി, സിവിൽ പൊലീസ് ഓഫീസർമാരായ ഇ.സി സുധീർ, അതുൽ ശങ്കർ, പി.ഹരീഷ് കുമാർ, വി.ബി ദീപക്, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് രണ്ട് പ്രതികളെയും പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP