Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയിലിൽ നിന്നു തുടങ്ങിയ ചങ്ങാത്തം; പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് മോഷണം; പെരിങ്ങോട്ടുകരയിൽ സ്ത്രീയുടെ മാലപൊട്ടിക്കാൻ ശ്രമം; രണ്ടു പ്രതികളെയും കുരുക്കിയത് സി.സി.ടി.വി. ദൃശ്യങ്ങൾ

ജയിലിൽ നിന്നു തുടങ്ങിയ ചങ്ങാത്തം; പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് മോഷണം; പെരിങ്ങോട്ടുകരയിൽ സ്ത്രീയുടെ മാലപൊട്ടിക്കാൻ ശ്രമം; രണ്ടു പ്രതികളെയും കുരുക്കിയത് സി.സി.ടി.വി. ദൃശ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ജയിലിൽ വച്ചു കൂട്ടുകാരായ ശേഷം പുറത്തിറങ്ങി ഒരുമിച്ചു മോഷണം പതിവാക്കിയ രണ്ടുപേർ പിടിയിൽ. പെരിങ്ങോട്ടുകരയിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലാണ് ഇരുവരും കുടുങ്ങിയത്. എടവിലങ്ങ് പള്ളത്ത് വീട്ടിൽ സനീപ് (36), വെട്ടുകാട് ചിറയത്ത് വീട്ടിൽ ജിബിൻ (34) എന്നിവരാണ് അറസ്റ്റിലായത്. അന്തിക്കാട് പൊലീസ് ചെറുതുരുത്തിയിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവർ രണ്ടുപേരും മുൻപ് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.

എറണാകുളത്തുനിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി വരുന്നതിനിടെയാണ് പെരിങ്ങോട്ടുകരയിൽവെച്ച് സ്ത്രീയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചത്. പെരിങ്ങോട്ടുകര ഹൈസ്‌കൂളിന് വടക്കുള്ള മരക്കമ്പനിയുടെ മുന്നിൽവെച്ച് വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. മാല വലിച്ചെങ്കിലും പൊട്ടിച്ചെടുക്കാൻ ഇവർക്കായില്ല. അക്രമത്തിനിരയായ സ്ത്രീ ഉടൻ തന്നെ പൊലീസിൽ വിവരം നൽകിയിരുന്നു.

സംഭവത്തിനുശേഷം ഇവർ ഇരിങ്ങാലക്കുട ഭാഗത്തേക്കും തുടർന്ന് ഷൊർണൂരിലേക്കും കടന്നു. ഇവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെറുതുരുത്തി കൊച്ചിൻ പാലത്തിനുസമീപത്തുനിന്ന് പിടികൂടിയത്. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്രേയുടെയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ പൊലീസ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.

ഇവർ സഞ്ചരിച്ചിരുന്ന വാഹനവും നമ്പറും സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചിരുന്നു. അന്തിക്കാട് എസ്.എച്ച്.ഒ. പി.കെ. ദാസ്, എസ്‌ഐ. എം.സി. ഹരീഷ്, പൊലീസ് ഓഫീസർമാരായ ഷിജീഷ്, ആകാശ്, അമൽ, സിദ്ദിഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP