Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക് ഡൗണായതോടെ ചാരായം വാറ്റിയത് റബ്ബർ തോട്ടത്തിൽ; സ്പിന്നിം​ഗ് മിൽ ചെയർമാന്റെ ഡ്രൈവറും സുഹൃത്തും പൊലീസ് പിടിയിലായി

ലോക് ഡൗണായതോടെ ചാരായം വാറ്റിയത് റബ്ബർ തോട്ടത്തിൽ; സ്പിന്നിം​ഗ് മിൽ ചെയർമാന്റെ ഡ്രൈവറും സുഹൃത്തും പൊലീസ് പിടിയിലായി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: റബ്ബർ തോട്ടത്തിൽ ചാരായം വാറ്റിയതിന് രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കരവാളൂർ മണിയാർ ഒറ്റാലിപ്പള്ളി കിഴക്കേക്കര വീട്ടിൽ ബാബു(36), ഒറ്റാലിപ്പള്ളി ചരുവിള പുത്തൻവീട്ടിൽ രാജേഷ്(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന മണിയാർ പരവട്ടം പന്നിക്കോണം പുത്തൻവീട്ടിൽ വിഷ്ണു(28) ഓടി രക്ഷപെട്ടെങ്കിലും ഇയാളെയും പ്രതിചേർത്ത് കേസ് രജിസ്റ്റർചെയ്തു. സ്പിന്നിങ് മിൽ ചെയർമാൻ ജോർജ്ജ് മാത്യുവിന്റെ ഡ്രൈവറാണ് പിടിയിലായ ബാബു.

റബ്ബർ പുരയിടത്തിൽ ചാരായം വാറ്റുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുനലൂർ സിഐ ബിനു വർഗ്ഗീസ്, എസ്‌ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇവിടെ ചെന്നത്. പൊലീസ് സംഘമെത്തിയതും മൂവർ സംഘം ഓടി രക്ഷപെടാൻ ശ്രമിച്ചു. സാഹസികമായിട്ടാണ് ബാബുവിനെയും രാജേഷിനെയും പിടികൂടിയത്. 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP