Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടു കുരുന്നുകളുടെ ജീവനുമായി എത്തുന്ന ആംബുലൻസുകൾക്ക് വഴിയൊരുക്കണം; ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞുങ്ങളുമായി കൊച്ചിയിൽ നിന്നും കോയമ്പത്തൂർ ജൻഡർ ആശുപത്രിയിലേക്ക് ആംബുലൻസുകൾ പുറപ്പെട്ടു

രണ്ടു കുരുന്നുകളുടെ ജീവനുമായി എത്തുന്ന ആംബുലൻസുകൾക്ക് വഴിയൊരുക്കണം; ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞുങ്ങളുമായി കൊച്ചിയിൽ നിന്നും കോയമ്പത്തൂർ ജൻഡർ ആശുപത്രിയിലേക്ക് ആംബുലൻസുകൾ പുറപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടികളുമായി കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന രണ്ട് ആംബുലൻസുകൾക്ക് വഴിയൊരുക്കണമെന്ന് കേരള പൊലീസ് നിർദ്ദേശിച്ചു. ആംബുലൻസുകൾ 5.30ന് കളമശ്ശേരിയിൽ നിന്ന് പുറപ്പെട്ടു. കോയമ്പത്തൂർ ജൻഡർ ആശുപത്രിയിലേക്കാണ് കുട്ടികളെ മാറ്റുന്നത്. ആംബുലൻസുകൾക്ക് വഴിയൊരുക്കി പൊലീസ് സംഘം രംഗത്തുണ്ട്. ആളുകളും വാഹനങ്ങളും ഒഴിഞ്ഞുമാറി പാത ഒരുക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

കുട്ടികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളുടെ നമ്പർ ഇതാണ്: KL 41 P 5798, KL 05 AG 7478

ഈ കുട്ടികളുടെ മാതാപിതാക്കൾ പൊള്ളലേറ്റ് മരിച്ചിരുന്നു. കാലടി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ സെബി ഔസേപ്പും ഭാര്യയുമാണ് പൊള്ളലേറ്റ് മരിച്ചത്. കുട്ടികളെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് കോയമ്പത്തൂരിലേക്ക് മാറ്റുന്നത്.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP