Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെക്ക് നന്ദി അറിയിച്ചും ട്വീറ്റ്: ഐഎഎസ് ഉദ്യോഗസ്ഥയെ പിരിച്ച് വിടണമെന്ന് എൻസിപി; കറൻസി നോട്ടിൽ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്നും മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥ

ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെക്ക് നന്ദി അറിയിച്ചും ട്വീറ്റ്: ഐഎഎസ് ഉദ്യോഗസ്ഥയെ പിരിച്ച് വിടണമെന്ന് എൻസിപി; കറൻസി നോട്ടിൽ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്നും മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെക്കും നന്ദിയറിയിച്ചുമുള്ള എഎഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റ് വിവാദത്തിൽ.ഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥ നിതി ചൗധരിയുടെ ട്വീറ്റാണ് വിവാദത്തിൽപ്പെട്ടത്. കറൻസി നോട്ടിൽ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്നും നിരത്തുകൾക്ക് ഗാന്ധിയുടെ പേര് നൽകിയത് നീക്കം ചെയ്യണമെന്നും നിതി ചൗധരിയാണ് ആവശ്യപ്പെട്ടത്. രാഷ്ട്ര പിതാവിനെ അപമാനിച്ച ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്യണമെന്ന് എൻസിപി ആവശ്യപ്പെട്ടു.

മെയ്17 ന് പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി നിതി ചൗധരി രംഗത്തെത്തി. ട്വീറ്റ് ഡിലീറ്റ് ചെയ്‌തെന്നും ഗാന്ധിജിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നിതി വ്യക്തമാക്കി. തന്റെ ട്വീറ്റ് ആളുകൾ തെറ്റിദ്ധരിക്കുകയായിരുന്നെന്ന് നിതി മറ്റൊരു ട്വീറ്റ് ഇടുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP