Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് 909 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനം; ജില്ലയിലെ എട്ട് വാർഡുകളിൽ പ്രത്യേക കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ

തിരുവനന്തപുരത്ത് 909 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനം; ജില്ലയിലെ എട്ട് വാർഡുകളിൽ പ്രത്യേക കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (25 ഒക്ടോബർ 2021) 909 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1081പേർ രോഗമുക്തരായി. 14 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്
9209 പേർ ചികിത്സയിലുണ്ട്.

പുതുതായി 1,809 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 757 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 45,589 ആയി.

ട്ട് വാർഡുകളിൽ പ്രത്യേക കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ

കോവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ (പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ കൂടുതൽ) ജില്ലയിലെ എട്ട് വാർഡുകളിൽ അർദ്ധരാത്രി മുതൽ തീവ്ര കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകൾ ഇവയാണ്.ആറ്റിങ്ങൽ മുൻസിപ്പാലിറ്റി (23), ഇടവ പഞ്ചായത്ത് (10), മണമ്പൂർ പഞ്ചായത്ത് (7), പനവൂർ പഞ്ചായത്ത് (3), പുല്ലമ്പാറ പഞ്ചായത്ത് (3), ഉഴമലയ്ക്കൽ പഞ്ചായത്ത് (12), വെള്ളനാട് പഞ്ചായത്ത് (2), വിതുര പഞ്ചായത്ത് (13).

ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. ലോക്ഡൗൺ നിയന്ത്രണങ്ങളുള്ള വാർഡുകൾ കർശന പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടുത്ത ഏഴ് ദിവസത്തേക്ക് അല്ലെങ്കിൽ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.

17.10.2021ലെ ഉത്തരവ് പ്രകാരം പ്രത്യേക കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP