Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

തിരുവനന്തപുരത്ത് 909 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 951 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് 909 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 951 പേർക്കു രോഗമുക്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരത്ത് ഇന്ന് (24 ഒക്ടോബർ 2020) 909 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 951 പേർ രോഗമുക്തരായി. നിലവിൽ 9,308 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

ധനുവച്ചപുരം സ്വദേശി സുന്ദർ രാജ് (75), കരമന സ്വദേശിനി നിർമ്മല (68), പാച്ചല്ലൂർ സ്വദേശി ഗോപകുമാർ (53), പൂവാർ സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരൻ നായർ (74) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 751 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒമ്പതു പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,045 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,783 പേർ വീടുകളിലും 173 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,287 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP