Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

തിരുവനന്തപുരത്ത് 856 പേർക്കുകൂടി കോവിഡ്; 708 പേർക്ക് സമ്പർക്കത്തിലൂടെ; 109 പേരുടെ ഉറവിടം വ്യക്തമല്ല; ഒൻപതു മരണങ്ങൾ കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് 856 പേർക്കുകൂടി കോവിഡ്; 708 പേർക്ക് സമ്പർക്കത്തിലൂടെ; 109 പേരുടെ ഉറവിടം വ്യക്തമല്ല; ഒൻപതു മരണങ്ങൾ കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം ജില്ലയിൽ ഇന്ന് 856 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 708 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 109 പേരുടെ ഉറവിടം വ്യക്തമല്ല. 25 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. ഒരാൾ വിദേശത്തുനിന്നുമെത്തി.ഒൻപതു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

പള്ളിത്തുറ സ്വദേശി എബ്രഹാം(62), പുല്ലുവിള സ്വദേശിനി ഷർമിള(52), നെടുമങ്ങാട് സ്വദേശി വേലായുധക്കുറിപ്പ്(92), മുരിങ്ങവിളാകം സ്വദേശി മോഹനൻ നായർ(75), നെയ്യാറ്റിൻകര സ്വദേശി സുധാകരൻ ദാസ്(61), പാറശ്ശാല സ്വദേശി സുകുമാരൻ(73), ചാല സ്വദേശി ഹഷീർ(45), ആറ്റിങ്ങൽ സ്വദേശി വിജയകുമാരൻ(61), കൊറ്റൂർ സ്വദേശി രാജൻ(82) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 341 പേർ സ്ത്രീകളും 515 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 72 പേരും 60 വയസിനു മുകളിലുള്ള 130 പേരുമുണ്ട്. പുതുതായി 3,601 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,338 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 3,851 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 11,487 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 363 പേർ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കൺട്രോൾ റൂമിൽ 243 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 39 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,290 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP