Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് 852 പേർക്കുകൂടി കോവിഡ് 19; ഇന്ന് മൂന്നു മരണങ്ങൾ; 640 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 184 പേരുടെ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരത്ത് 852 പേർക്കുകൂടി കോവിഡ് 19; ഇന്ന് മൂന്നു മരണങ്ങൾ; 640 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 184 പേരുടെ ഉറവിടം വ്യക്തമല്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  852 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 640 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 184 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാൾ ഇതരസംസ്ഥാനത്തു നിന്നുമെത്തിയതാണ്. ഒരാൾ വിദേശത്തുനിന്നും എത്തി. 3 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

പുതുക്കുറിച്ചി സ്വദേശി പൗലോസൺ(68), പേരൂർക്കട സ്വദേശി സലീല(49), പേയാട് സ്വദേശി മോഹനൻ(64) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 344 പേർ സ്ത്രീകളും 508 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 78 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്. പുതുതായി 2,236 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,816 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1,665 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 7,877 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 24 ഗർഭിണികളും 23 കുട്ടികളും ഉൾപ്പെടുന്നു. 321 പേർ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കൺട്രോൾ റൂമിൽ 160 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 39 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,984 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP