Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്ക് കോവിഡ്; രണ്ടുപേർ വിദേശത്ത് നിന്നും രണ്ടുപേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും; പുതുതായി 887 പേർ രോഗനിരീക്ഷണത്തിൽ

തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്ക് കോവിഡ്; രണ്ടുപേർ വിദേശത്ത് നിന്നും രണ്ടുപേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും; പുതുതായി 887 പേർ രോഗനിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് നാലുപേർക്കാണ്.

വിശദാംശങ്ങൾ ചുവടെ.

38 വയസുള്ള പുരുഷൻ - ചെമ്പഴന്തി സ്വദേശി - ജൂൺ 19ന് ദോഹയിൽ നിന്നുമെത്തി.

47 വയസുള്ള പുരുഷൻ - പൂന്തുറ സ്വദേശി - കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ദിവസേന മത്സ്യമെത്തിച്ച് വിൽപന നടത്തുന്നയാൾ - ശക്തമായ പനിയെതുടർന്ന് ജൂൺ 29ന് ആശുപത്രിയിൽ അഡ്‌മിറ്റ് ആയി. അന്നുതന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

25 വയസുള്ള പുരുഷൻ - ഇടവ സ്വദേശി - ദോഹയിൽ നിന്നുമെത്തി.

28 വയസുള്ള പുരുഷൻ - പിരപ്പൻകോട് സ്വദേശി - ബാംഗ്ലൂരിൽ നിന്നുമെത്തി.

ഇന്ന് ജില്ലയിൽ പുതുതായി 887 പേർ രോഗനിരീക്ഷണത്തിലായി. 84 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

* ജില്ലയിൽ 26,803 പേർ വീടുകളിലും 1,972 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 37 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ ആകെ221 പേർ നിരീക്ഷണത്തിലുണ്ട്.

*ഇന്ന് 372 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 426 പരിശോധന ഫലങ്ങൾ ലഭിച്ചു.

*ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1972 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

*കളക്ടറേറ്റ് കൺട്രോൾ റൂമിൽ 232 കോളുകളാണ് ഇന്നെത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 32 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,077 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -28,996
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -26,803
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -221
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,972
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -887

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP