Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് 1,050 പേർക്കുകൂടി കോവിഡ്; ഇന്ന് രണ്ടു മരണങ്ങൾ കൂടി; ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 1000 കടക്കുന്നത് ഇതാദ്യം; 871 പേർക്കു സമ്പർക്കത്തിലൂടെ രോഗം; 152 പേരുടെ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരത്ത് 1,050 പേർക്കുകൂടി കോവിഡ്; ഇന്ന് രണ്ടു മരണങ്ങൾ കൂടി; ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 1000 കടക്കുന്നത് ഇതാദ്യം; 871 പേർക്കു സമ്പർക്കത്തിലൂടെ രോഗം; 152 പേരുടെ ഉറവിടം വ്യക്തമല്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,050 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതിൽ 871 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 152 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. ഒരാൾ വിദേശത്തുനിന്നുമെത്തി. രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

അരുവിക്കര സ്വദേശി കെ. മോഹനൻ(60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രൻ(45) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 459 പേർ സ്ത്രീകളും 591 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 123 പേരും 60 വയസിനു മുകളിലുള്ള 137 പേരുമുണ്ട്. പുതുതായി 4,344 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,339 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 3,360 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 9,519 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 373 പേർ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കൺട്രോൾ റൂമിൽ 155 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 52 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,306 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP