Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് 533 പേർക്കുകൂടി രോഗം; ഇന്ന് നാലു മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു; 394 പേർക്കു സമ്പർക്കത്തിലൂടെരോഗം; 103 പേരുടെ ഉറവിടം വ്യക്തമല്ല; പുതുതായി 1,747 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരത്ത് 533 പേർക്കുകൂടി രോഗം; ഇന്ന് നാലു മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു; 394 പേർക്കു സമ്പർക്കത്തിലൂടെരോഗം; 103 പേരുടെ ഉറവിടം വ്യക്തമല്ല; പുതുതായി 1,747 പേർ നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  533 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 394 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 103 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. 5 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

നെടുമങ്ങാട് സ്വദേശി സോമശേഖരൻ(73), തിരുമല സ്വദേശിനി ഭഗീരഥിയമ്മ(82), റസൽപുരം സ്വദേശിനി രമണി(65), കരിക്കകം സ്വദേശി സുരേഷ് ബാബു(57) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 305 പേർ സ്ത്രീകളും 228 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 47 പേരും 60 വയസിനു മുകളിലുള്ള 86 പേരുമുണ്ട്.

പുതുതായി 1,747 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,587 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 3,995 പേർ വിവിധ ആശുപത്രികളിലാണ്. വീടുകളിൽ 22,051 പേരും വിവിധ സ്ഥാപനങ്ങളിലായി 541 പേരും നിരീക്ഷണത്തിൽ കഴിയുന്നു. 1,679 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

ഇന്ന് 387 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളിൽ 703 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കൺട്രോൾ റൂമിൽ 173 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 14 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,233 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽഇന്ന് 1,713 വാഹനങ്ങൾ പരിശോധിച്ചു. 4,090 പേരെ പരിശോധനയ്ക്കു വിധേയരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP