Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവനന്തപുരത്ത് ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 5 പേർ വിദേശത്തു നിന്നു വന്നവർ; യാത്രാ പശ്ചാത്തലമില്ലാത്ത 3 പേരുടെ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരത്ത് ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 5 പേർ വിദേശത്തു നിന്നു വന്നവർ; യാത്രാ പശ്ചാത്തലമില്ലാത്ത 3 പേരുടെ ഉറവിടം വ്യക്തമല്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവർ:

52 വയസുള്ള മണക്കാട് സ്വദേശി, ഓട്ടോഡ്രൈവർ, 12 ന് രോഗലക്ഷണം പ്രകടമായി. കുടുംബാംഗങ്ങളുമായും സമീപവാസികളുമായും ഇടപഴകി.അദ്ദേഹത്തിന്റെ ഭാര്യ, 42 വയസ്, മകൾ 14 വയസ് എന്നിവർക്കും രോഗം. സ്ഥിരീകരിച്ചു. ഇരുവർക്കും 17 ന് രോഗലക്ഷണം പ്രകടമായി.

വിദേശത്തു നിന്നു വന്നവർ:

27 വയസ്, പുരുഷൻ, വർക്കല സ്വദേശി, 12 ന് കുവൈറ്റിൽ നിന്നെത്തി.

25, പുരുഷൻ, ആറ്റിങ്ങൽ, 12 ന് കുവൈറ്റിൽ നിന്നെത്തി.

30, പുരുഷൻ, നെടുമം കല്ലയം, 12 ന് കുവൈറ്റിൽ നിന്നെത്തി.

24, പുരുഷൻ, മുക്കോല, 12 ന് കുവൈറ്റിൽ നിന്നെത്തി.

19, പുരുഷൻ, പെരുമ്പുഴ, താജിക്കിസ്ഥാനിൽ നിന്നെത്തി.

ഇന്ന് ജില്ലയിൽ പുതുതായി 926 പേർ രോഗനിരീക്ഷണത്തിലായി
518 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 17946 പേർ വീടുകളിലും 1006 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 29 പേരെ പ്രവേശിപ്പിച്ചു.
19 പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ ആശുപത്രി കളിൽ 137 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ഇന്ന് 387 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 328 പരിശോധന ഫലങ്ങൾ ലഭിച്ചു. 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്തു നിന്നു വന്നവർ. മൂന്നു പേർക്ക് സമ്പർക്കം വഴി രോഗമുണ്ടായി. മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 44 പേരാണ് ചികിത്സയിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP