Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ 393 വിദ്യാർത്ഥികൾക്ക് കോവിഡ്; ടിപിആർ 35 ശതമാനത്തിൽ; പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാർത്ഥികൾ

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ 393 വിദ്യാർത്ഥികൾക്ക് കോവിഡ്; ടിപിആർ 35 ശതമാനത്തിൽ; പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാർത്ഥികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അതി തീവ്ര കോവിഡ് വ്യാപനമാണ്. മിക്ക കോളേജുകളിലും കോവിഡ് വ്യാപിച്ചതിനാൽ അടച്ചിട്ടിരിക്കുന്ന അവസ്ഥയുമാണുള്ളത്. ഇതിനിടെ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ഒരാഴ്ചക്കിടെ 393 വിദ്യാർത്ഥികൾക്ക് കോവിഡ് പിടിച്ചു. ഇവിടം കോവിഡ് ക്ലസ്റ്ററായി മാറിയിട്ടുണ്ട്.

രണ്ട് വകുപ്പ് തലവന്മാർ അടക്കമുള്ള അദ്ധ്യാപകർക്കും കോവിഡ് ബാധിച്ചു. കോവിഡ് ക്ലസ്റ്ററായി മാറിയതിനെ തുടർന്ന് കോളജ് അടച്ചിട്ടിരിക്കുകയാണ്. 35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് വ്യാപനത്തിനിടയിലും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായി നേരിടുന്ന തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം എൻജിനീയറിങ് കോളജിന് പുറമേ നിരവധി സ്ഥാപനങ്ങളും കോവിഡ് ക്ലസ്റ്ററായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ജില്ലയിൽ 12 കോളേജുകളിൽ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ഓഫ്ലൈൻ ക്ലാസുകൾ ഒഴിവാക്കി ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ പരീക്ഷകൾ നടത്തുന്നുണ്ട്. അദ്ധ്യാപകർക്കും മറ്റ് ജിവനക്കാർക്കും കോവിഡ് ബാധിച്ച സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കോളേജ് അധികൃതർ പറയുന്നു. രണ്ടാഴ്ചത്തേക്കെങ്കിലും പരീക്ഷ മാറ്റിവെക്കണമെന്ന അപേക്ഷയും സർവകലാശാലയിൽ നൽകി.

പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് വിദ്യാർത്ഥികളും അറിയിച്ചിട്ടുണ്ട്. പരീക്ഷ മാറ്റി വെയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് സർവകലാശാലയാണ്. വലിയ തോതിലുള്ള വ്യാപനമുണ്ടായ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുമെന്നാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP