Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം; 36 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് 130 പേരിൽ നടത്തിയ പരിശോധനയിൽ; രോഗികളുടെ എണ്ണം 42 ആയി; പൂജപ്പൂര സെൻട്രൽ ജയിലിൽ 486 പേർക്ക് രോഗം  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സെൻട്രൽ ജയിലിന് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം. 36 പേർക്ക് രോഗംം സ്ഥിരീകരിച്ചു. 130പേർക്ക് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജയിലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി.

അതേസമയം, കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഇന്ന് 9പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 486ആയി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് 60 വയസ്സ് കഴിഞ്ഞവർക്കും ആരോഗ്യപ്രശ്നമുള്ളവർക്കും പരോൾ അനുവദിക്കാൻ കഴിഞ്ഞദിവസം സർക്കാർ തീരുമാനിച്ചിരുന്നു. സ്വന്തം ജാമ്യത്തിലാണ് ഇവർക്ക് പരോൾ അനുവദിക്കുക. ഇവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറും. യുഎപിഎ, പോക്സോ, മനുഷ്യക്കടത്ത് കേസുകളിൽ ജയിലിൽ കഴിയുന്നവർക്ക് പരോൾ അനുവദിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP