Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സ്യത്തൊഴിലാളികൾ ദുരന്തമുഖത്തെത്തിയത് നോഹയുടെ പേടകം പോലെ; നിങ്ങളോട് എനിക്കുള്ള സ്‌നേഹം നാലിരട്ടി കൂടി; വിലപ്പെട്ട സേവനത്തിന് എല്ലാ കളക്ടർമാർക്ക് വേണ്ടിയും നന്ദി പറയുന്നു; മത്സ്യത്തൊഴിലാളികളോട് കൈകൂപ്പി നന്ദി പറഞ്ഞ് കളക്ടർ വാസുകി

മത്സ്യത്തൊഴിലാളികൾ ദുരന്തമുഖത്തെത്തിയത് നോഹയുടെ പേടകം പോലെ; നിങ്ങളോട് എനിക്കുള്ള സ്‌നേഹം നാലിരട്ടി കൂടി; വിലപ്പെട്ട സേവനത്തിന് എല്ലാ കളക്ടർമാർക്ക് വേണ്ടിയും നന്ദി പറയുന്നു; മത്സ്യത്തൊഴിലാളികളോട് കൈകൂപ്പി നന്ദി പറഞ്ഞ് കളക്ടർ വാസുകി

മറുനാടൻ ഡെസ്‌ക്‌

തിരുവവന്തപുരം: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊളിലാളികളോട് കൈകൂപ്പി നന്ദി പറഞ്ഞ് തിരുവനന്തപുരം കളക്ടർ കെ.വാസുകി. ഇത് എന്റെ വാക്കുകൾ അല്ലെന്നും നിങ്ങൾക്ക് സേവനം നൽകിയ എല്ലാ കളക്ടർമാർക്ക് വേണ്ടിയും ഈ സർക്കാരിന് വേണ്ടിയും നിങ്ങളോടുള്ള നന്ദി അറിയിക്കുകയാണെന്നും കളക്ടർ വാസുകി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്ക് തിരുവനന്തപുരത്ത് നൽകിയ ആദരവിൽ സംസാരിക്കുകയായിരുന്നു അവർ.

മത്സ്യത്തൊളിലാളികളോട് ഇഷ്ടമായിരുന്നു. ഇപ്പോൾ അതിനിരട്ടി കൂടിയിട്ടുണ്ട്. ശരിക്കും എന്റെ അനുഭവം വ്യക്തമാക്കിയാലെ അതിന്റെ അനുഭവ തീവ്രത വ്യക്തമാക്കാൻ സാധിക്കു. ആദ്യം എനിക്ക് വിളി വരുന്നത് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൽ നിന്നും എന്റെ ബാച്ചിലെ ഹരികിഷോറാണ് എന്നെ വിളിച്ചത്. നിങ്ങളുടെ മത്സ്യത്തൊഴിലാളികളുടെ സഹായം വേണമൈന്ന് അറിയിച്ചത്. ഞാൻ ആ സമയം ദുരന്ത സ്ഥലത്തേക്ക് സാധനങ്ങൾ തയ്യാറാക്കുന്ന തിരിക്കിലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മത്സ്യത്തൊളിലാളികളെ ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഞങ്ങൾ തയ്യാറായി നിൽക്കുകയാണെന്നാണ്. അവർ ആവശ്യപ്പെട്ടത് വാഹനം തയ്യാറാക്കി തന്നാൽ മാത്രം മതിയെന്നായിരുന്നു.

ലോറി ഡ്രൈവർമ്മാരും വിളിച്ചോൾ തന്നെ ഓടി എത്തി. അവരുടെ സേവനവും മറക്കാൻ കഴിയില്ലെന്നും വാസുക പറഞ്ഞു. പത്തനംതിട്ടയും എറണാകുളവും ഇടുക്കിയിലുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ആലപ്പുഴ കളക്ടർ വിളിച്ച് അവിടേക്കും അയക്കണമെന്ന് ആവശ്യപ്പെട്ടു. ബിഷപ്പ് ഹൗസിൽ നിന്ന് ഫാദറിന്റെ വിളി വന്നത്. എത്ര മത്സ്യത്തൊഴിളികളെ വേണമെങ്കിലും വിട്ട് തരാൻ ഞങ്ങൾ തയ്യാറാണെന്നാണ് ഫാദർ ഫോണിൽ പറഞ്ഞത്.

ബൈബിളിൽ പറയും പോലെ നോഹയുടെ പേടകങ്ങൾ വന്ന് മനുഷ്യരേയും ജീവജാലങ്ങളെയും രക്ഷിച്ചെന്ന്. അതുപോലെയായിരുന്നു മത്സ്യത്തൊഴിലാളികളെന്നും വാസുകി കൂട്ടിചേർത്തു. 65,000 പേരെ രക്ഷിച്ചു എന്നത് വലിയ കണക്കായിരുന്നു. പൊലീസ്,മോട്ടോർ ഡിപ്പാർട്ട്‌മെന്റ്, എല്ലാ വിഭാഗം ആളുകൾക്കും വേണ്ടി ഈ അവസരത്തിൽ നന്ദി അറിയിക്കുന്നെന്നും വാസുകി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP