Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സായാഹ്ന സവാരിക്കായി എത്തിയ ആളുകൾക്കിടയിലൂടെ ഓടിയ പോത്തിനെ ഫയർഫോഴ്‌സ് സംഘം വലയിലാക്കി വരിഞ്ഞുകെട്ടി; അറവു ശാലയിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെട്ട പോത്തിനെ വീഴ്‌ത്തിയത് സാഹസികമായി; തിരുവനന്തപുരത്തെ പോത്ത് വിറപ്പിച്ചപ്പോൾ

സായാഹ്ന സവാരിക്കായി എത്തിയ ആളുകൾക്കിടയിലൂടെ ഓടിയ പോത്തിനെ ഫയർഫോഴ്‌സ് സംഘം വലയിലാക്കി വരിഞ്ഞുകെട്ടി; അറവു ശാലയിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെട്ട പോത്തിനെ വീഴ്‌ത്തിയത് സാഹസികമായി; തിരുവനന്തപുരത്തെ പോത്ത് വിറപ്പിച്ചപ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി പരിഭ്രാന്തി പരത്തി. രാത്രി ഒമ്പതോടെ പാളയം പരിസരത്തു നിന്നും മ്യൂസിയം കോമ്പൗണ്ടിലേക്ക് ഓടിക്കയറിയ പോത്ത് ഒരാളെ കുത്തി പരിക്കേൽപ്പിച്ചു. സായാഹ്ന സവാരിക്കായി എത്തിയ ആളുകൾക്കിടയിലൂടെ ഓടിയ പോത്തിനെ ഫയർഫോഴ്‌സ് സംഘം വലയിലാക്കി വരിഞ്ഞുകെട്ടി.

ഫയർഫോഴ്‌സും മൃഗശാലാ ജീവനക്കാരും പിന്നാലെ വന്നത് കണ്ട പോത്ത് മ്യൂസിയം കാമ്പസിൽ തലങ്ങും വിലങ്ങും ഓടി പരിഭ്രാന്ത്രി പരത്തി. ടോയ്‌ലറ്റ് പരിസരത്ത് അൽപ്പനേരം ഒളിച്ചു നിന്ന പോത്തിനെ ഒരു സംഘം പിന്നിലൂടെ ഓടിച്ചു. രക്ഷപ്പെടാനായി കുതറിയോടിയ പോത്ത് നേരെ ഓടിക്കയറിയത് ഭിന്നശേഷി പാർക്കിനടുത്ത് വിരിച്ച വലയിലേക്ക്.

അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആക്രമണോത്സുകനായ പോത്തിനെ ഫയർഫോഴ്‌സ് സംഘം കീഴടക്കിയത്. വലതു കൊമ്പ് പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. അറവുശാലയിലേക്ക് കൊണ്ടു പോകും വഴി പോത്ത് രക്ഷപ്പെട്ട് ഓടിയതാകാമെന്നാണ് അനുമാനം. ഒപ്പമുണ്ടായിരുന്ന ആളെ പിന്നീട് കാണാതായി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പോത്തിനെ മ്യൂസിയം പൊലീസിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP