Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെറുവത്തൂരിൽ ബിജെപി നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപണം; കാസർഗോഡ് ജില്ലയിൽ ചൊവ്വഴ്ച ബിജെപി ഹർത്താൽ; അവശ്യ സർവീസുകളെ ഒഴിവാക്കി; കണ്ണൂർ യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റി

ചെറുവത്തൂരിൽ ബിജെപി നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപണം; കാസർഗോഡ് ജില്ലയിൽ ചൊവ്വഴ്ച ബിജെപി ഹർത്താൽ; അവശ്യ സർവീസുകളെ ഒഴിവാക്കി; കണ്ണൂർ യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റി

ചെറുവത്തൂർ: ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് സിപിഐ(എം) നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാസർകോട് ജില്ലയിൽ ഹർത്താൽ ആചരിക്കാൻ ബിജെപി തീരുമാനിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ശബരിമല തീർത്ഥാടകരെയും അവശ്യ സർവീസുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി ബിജെപി നേതാക്കൾ അറിയിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹർത്താൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

സിപിഐ(എം) അക്രമങ്ങളിൽ പ്രതിഷേധിച്ച് കാസർകോട് ചെറുവത്തൂരിൽ ദേശീയപാത ഉപരോധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കെ.സുരേന്ദ്രൻ, വത്സൻ തില്ലങ്കേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ജില്ലയിൽ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തത്.

ചെറുവത്തൂരിൽ രാവിലെ മുതൽ ബിജെപി പദയാത്രക്ക് നേരെ വ്യാപകമായി അക്രമം ഉണ്ടായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. പ്രസംഗിക്കാൻ എത്തിയ കെ. സുരേന്ദ്രനും വത്സൻ തില്ലങ്കേരിക്കും നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. എന്നിട്ടും പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയതായും നേതാക്കൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP