Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡപകടങ്ങളിൽ ഉടനടി സഹായത്തിനായി അത്യാധുനിക ട്രോമോകെയർ; കേരളാ പൊലീസുമായി സഹകരിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടപ്പാക്കുന്ന പദ്ധതി നിലവിൽ വന്നു; അതിവേഗ സേവനത്തിന് വിളിക്കാം 9188100100 എന്ന നമ്പറിൽ

റോഡപകടങ്ങളിൽ ഉടനടി സഹായത്തിനായി അത്യാധുനിക ട്രോമോകെയർ; കേരളാ പൊലീസുമായി സഹകരിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടപ്പാക്കുന്ന പദ്ധതി നിലവിൽ വന്നു; അതിവേഗ സേവനത്തിന് വിളിക്കാം 9188100100 എന്ന നമ്പറിൽ

തിരുവനന്തപുരം: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നത് മൂലം മരണം സംഭവിക്കുന്ന നിരവധി സംഭവങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിൽ അത്യാധുനിക ട്രോമ കെയർ സംവിധാനവുമായി സർക്കാർ. റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവർക്കും പരിക്കേൽക്കുന്നവർക്കും കൈത്താങ്ങാകാൻ കേരള പൊലീസുമായി സഹകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പുതിയ ട്രോമ കെയർ സേവനം തുടങ്ങിയത്. സംവിധാനം കേരളത്തൽ നിലവിൽ വന്നു. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ എവിടെ റോഡപകടമുണ്ടായാലും ട്രോമ പ്രവർത്തനം ലഭിക്കുന്നതിന് രൂപീകരിച്ച 9188 100 100 എന്ന നമ്പർ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നൽകിയാണ് മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ നമ്പറിൽ വിളിച്ചാൽ ഉടൻ ആംബുലൻസ് സൗകര്യം ലഭ്യമാകും.

സംസ്ഥാനത്തെ ആയിരത്തോളം ആംബുലൻസുകളെയാണ് ആദ്യഘട്ടത്തിൽ ഓൺലൈൻ ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രമേശ് കുമാർ ഫൗണ്ടേഷനും പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ചടങ്ങിൽ പദ്ധതിക്ക് ധനസഹായം നൽകുന്ന രാമു സർവീസിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഇതിന്റെ ലോഗോ രമേശ് കുമാർ ഫൗണ്ടേഷൻ അംഗം ഡോ. ശ്യാമളകുമാരിക്ക് നൽകി പ്രകാശനം ചെയ്തു.

അപകടസ്ഥലത്തു നിന്നു മൊബൈൽ നമ്പരിലേക്ക് വിളിച്ചാൽ തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിലാണു കോൾ എത്തുക. ഇവിടെ പ്രത്യേകമായി പരിശീലനം നൽകിയ ടീം വിളിച്ചയാളുടെ കൃത്യസ്ഥലം മനസിലാക്കി മാപ്പിൽ അടയാളപ്പെടുത്തും. തുടർന്ന് ഏറ്റവും അടുത്തുള്ള ആംബുലൻസിലെ ജീവനക്കാർക്ക് വിവരം കൈമാറും. ഇതിന് വേണ്ടി ആംബുലൻസ് ഡ്രൈവർമാർക്ക് പൊലീസും ഐ.എം.എ യും പരിശീലനം നൽകിയിട്ടുണ്ട്.

അടുത്തഘട്ടത്തിൽ മൊബൈൽ ആപ്പ് വരുന്നതോടെ തനിയെ ലൊക്കേഷൻ മനസ്സിലാക്കാൻ കഴിയും. തുടർന്ന് ഏറ്റവുമടുത്തുള്ള ആംബുലൻസ് ഡ്രൈവർമാരുടെ മൊബൈലിൽ അലർട്ട് നൽകും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലിൽ തെളിയും. കൺട്രോൾ റൂമിൽ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡൽ ഓഫിസർ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

നിലവിൽ നോൺ ഐ.സി.യു ആംബുലൻസുകൾക്ക് മിനിമം 500 രൂപയും, ഐസിയു ആംബുലൻസുകൾക്ക് 600 രൂപയും അധികം കിലോമീറ്ററർ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. രോഗിയോ, കൂടെ ഉള്ളവരോ വാടക നൽകണം. പ്രത്യേക സാഹചര്യത്തിൽ പണം നൽകാൻ സാധിക്കാത്തവർക്ക് ഡോ രമേഷ് കുമാർ ഫൗണ്ടേഷനിൽ നിന്ന് തുക നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP