Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ജൂൺ 9ന് ട്രോളിങ് നിരോധനം തുടങ്ങും; എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂൺ ഒൻപതിന് മുൻപായി തീരം വിട്ട് പോകണമെന്നും നിർദ്ദേശം; മത്സ്യത്തൊളിലാളികൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളാതീരത്ത് ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം. കേരളത്തിന്റെ സമുദ്രാതിർത്തിക്കുള്ളിൽ വരുന്ന 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് 52 ദിവസത്തെ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്.

എറണാകുളം ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂൺ ഒൻപതിന് മുൻപായി തീരം വിട്ടുപോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഹാർബറിലെ ഡീസൽ ബങ്കറുകൾ, തീരപ്രദേശത്തെ മറ്റു ഡീസൽ ബങ്കുകൾ എന്നിവ ട്രോളിങ് നിരോധന കാലയളവിൽ അടച്ചിടും.

മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താൻ തടസമില്ല.

സംസ്ഥാനത്തെ 4200 അധികം വരുന്നു ട്രോളിങ് ബോട്ടുകൾക്ക് ട്രോളിങ് നിരോധനം ബാധകമാവും. ട്രോളിങ് നിരോധനത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്ന മൽസ്യത്തൊഴിലാളികൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP