Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പാലിയേക്കര ടോൾപ്ലാസയിൽ സാങ്കേതികസംവിധാനങ്ങൾ കാര്യക്ഷമമല്ല; ടോൾ പിരിവ് നിർത്തിവയ്ക്കാൻ ശുപാർശ

മറുനാടൻ ഡെസ്‌ക്‌

പാലിയേക്കര: ഇടപ്പിള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ സാങ്കേതികസംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് ബോധ്യപ്പെട്ടതിനാൽ ടോൾപ്പിരിവ് നിർത്തിവെക്കാൻ സർക്കാരിനോട് ശുപാർശചെയ്യുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ഭൂരിഭാഗം വാഹനങ്ങളുടെയും ഫാസ്ടാഗ് റീഡ് ചെയ്യാനാവുന്നില്ല, ഓരോ വാഹനത്തിനും ടോൾപ്ലാസ കടക്കാൻവേണ്ടി സെക്കൻഡിലേറെ സമയമെടുക്കുന്നു എന്നീ കാര്യങ്ങൾ പരിശോധനയിലാണ് ബോധ്യപ്പെട്ടത്.

ദേശീയപാതാ ഡയറക്ടറുടെ നിർദേശാനുസരണമായിരുന്നു പരിശോധന. പോരായ്മകൾ സംബന്ധിച്ച് സർക്കാരിനും ദേശീയപാതാ അഥോറിറ്റിക്കും റിപ്പോർട്ട് നൽകുമെന്ന് കളക്ടർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP