Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവകാരുണ്യ പ്രവർത്തകന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്; തട്ടിയെടുത്തത് അരലക്ഷം രുപ

ജീവകാരുണ്യ പ്രവർത്തകന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്; തട്ടിയെടുത്തത് അരലക്ഷം രുപ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തകന്റെ പേരിലുള്ള വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി തട്ടിയെടുത്തത് അരലക്ഷം രൂപ. സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. എബി ജോർജിന്റെ അയൽക്കാരും ബന്ധുക്കളും സു​ഹൃത്തുക്കളുമാണ് തട്ടിപ്പിന് ഇരയായത്. എബി ജോർജിന്റെ ചിത്രം ഉപയോഗിച്ച് അദ്ദേഹത്തിന്റെ പേരിൽ നിർമ്മിച്ച അക്കൗണ്ടിലൂടെ ആയിരുന്നു തട്ടിപ്പ്.

പണം അയച്ചിട്ടുണ്ട് എന്നു കാണിച്ചു സുഹൃത്തുക്കൾ അയച്ച വാട്സാപ്പ് സന്ദേശം കണ്ടപ്പോഴാണ് എബി ജോർജ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടനെ കമ്മിഷണർക്കും സൈബർ സെല്ലിനും പരാതി നൽകി. അതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു വ്യാജൻ മുങ്ങി. രണ്ടാഴ്‌ച്ച മുൻപാണ് എബി ജോർജിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നു സൗഹൃദം തേടി പലർക്കും സന്ദേശം എത്തിയത്. പിന്നാലെ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ വന്നു. മറ്റൊരാൾക്ക് പണം നൽകാനുണ്ട്. തന്റെ ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ ഗൂഗിൾ പേ വഴി 8000 രൂപ അയച്ചു കൊടുക്കണം. ഇതായിരുന്നു എബിയുടെ ഒരു സുഹൃത്തിന് വന്ന സന്ദേശം.

എബിയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ ഉടൻ പണം അയച്ചു. അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നയാളും ബന്ധുക്കളും ഇതുപോലെ തട്ടിപ്പിന് ഇരയായി. നിലവിൽ 6 പേർ മാത്രമാണ് പണം അയച്ച വിവരം എബിയെ അറിയിച്ചത്. നഗരത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് ഡിവൈ എസ്‌പി, സ്പെഷൽ ബ്രാഞ്ച് എസ്ഐ തുടങ്ങി പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജ എഫ്ബി അക്കൗണ്ട് നിർമ്മിച്ച് പണം തട്ടിയിരുന്നു. അന്നു എസ്ഐ ഉൾപ്പെടെയുള്ളവർക്ക് പണം നഷ്ടമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP