Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനാവശ്യമായ യാത്രകൾ എല്ലാവരും ഒഴിവാക്കണം; മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട്ടിലേക്ക് പോകരുത്; തലസ്ഥാന നഗരം അടച്ചിടില്ല; നിയന്ത്രണങ്ങൾ ശക്തമാക്കും; തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാൻ ബോധപൂർവ്വ ശ്രമം നടക്കുന്നതായി സംശയിക്കുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്ന് മന്ത്രി  

അനാവശ്യമായ യാത്രകൾ എല്ലാവരും ഒഴിവാക്കണം; മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട്ടിലേക്ക് പോകരുത്; തലസ്ഥാന നഗരം അടച്ചിടില്ല; നിയന്ത്രണങ്ങൾ ശക്തമാക്കും; തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാൻ ബോധപൂർവ്വ ശ്രമം നടക്കുന്നതായി സംശയിക്കുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്ന് മന്ത്രി   

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സമൂഹ വ്യാപന സാധ്യതയുണ്ടെന്നും തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാൻ ബോധപൂർവ്വ ശ്രമം നടക്കുന്നതായി സംശയിക്കുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും കരുതലെടുക്കണമെന്നും പറഞ്ഞു.

സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ പല സമരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു. സമരക്കാർ ചാനലിൽ മുഖം കാണിക്കാനായി ആഭാസമാണ് നടത്തുന്നതെന്നും വിമർശിച്ചു. സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ പ്രോട്ടോക്കോൾ പാലിക്കണം. നഗരവാസികൾ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവർത്തിക്കുന്നു. കടകളിൽ ഇപ്പോൾ സാനിറ്റൈസർ പോലും ഇല്ല. അനാവശ്യമായ യാത്രകൾ എല്ലാവരും ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട്ടിലേക്ക് പോകരുത്. തലസ്ഥാനത്ത് പരിശോധന വർധിപ്പിക്കും. നഗരം അടച്ചിടില്ല. നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് മുതൽ സെക്രട്ടറിയേറ്റിൽ പരിശോധന കർക്കശമാക്കി. മാസ്‌ക്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരും നഗരത്തിൽ കസ്റ്റഡിയിലായിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കട അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ മേഖലകൾ കണ്ടെയിന്മെന്റ് സോണുകളാക്കി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചി വിള എന്നിവയാണ് പുതിയതായി കണ്ടെയിന്മെന്റ് സോണുകളാക്കിയത്. ഇതിനിടെ സാഫല്യം കോംപ്ലക്‌സിലെ കടയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ച പാളയം മാർക്കറ്റ് അടച്ചു. ഈ ഭാഗത്തെ തിരക്കേറിയ കടകളും ഹോട്ടലുകളും ചായക്കടകളും ഏഴ് ദിവസത്തേക്ക് അടിച്ചു.

നിലവിൽ കണ്ടെയിന്മെന്റ് സോണുകളായ ആറ്റുകാൽ (വാർഡ് - 70 ), കുരിയാത്തി (വാർഡ് - 73), കളിപ്പാൻ കുളം (വാർഡ് - 69) മണക്കാട് (വാർഡ് - 72), തൃക്കണ്ണാപുരംവാർഡിലെ (വാർഡ് -48), ടാഗോർ റോഡ്, മുട്ടത്തറ വാർഡിലെ (വാർഡ് - 78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP