Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചുവപ്പു മേഖലയിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; അവശ്യസാധനങ്ങൾ പൊലീസ് വാങ്ങി വീടുകളിൽ എത്തിക്കും; അതിർത്തി ജില്ലകളിലെ പൊലീസ് പരിശോധന കർശനമാക്കും.

ചുവപ്പു മേഖലയിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; അവശ്യസാധനങ്ങൾ പൊലീസ് വാങ്ങി വീടുകളിൽ എത്തിക്കും; അതിർത്തി ജില്ലകളിലെ പൊലീസ് പരിശോധന കർശനമാക്കും.

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചുവപ്പു മേഖലയിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ കാസർകോട് ജില്ലയിൽ നടപ്പാക്കിയതുപോലെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധന കർശനമാക്കും. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പട്രോളിങ് ശക്തിപ്പെടുത്തും. അവശ്യസാധനങ്ങൾ പൊലീസ് വാങ്ങി വീടുകളിൽ എത്തിക്കും.

മറ്റു ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് മേഖലകൾ സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിൽ കൂടി മാത്രമാക്കി. ഇത്തരം സ്ഥലങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിച്ചു.

ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ അറുപതു മണിക്കൂർ നേരത്തേയ്ക്ക് ലോക്ഡൗൺ ശക്തിപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ അതിർത്തി ജില്ലകളിലെ പൊലീസ് പരിശോധന കർശനമാക്കും. ഈ ദിവസങ്ങളിൽ തമിഴ്‌നാട്ടിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ല. ചരക്കുവാഹനങ്ങളുടെ നീക്കം കഴിവതും ഒഴിവാക്കണം.

ലോക്ഡൗണിൽ നിരവധി ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന് തുറന്നിരിക്കുന്ന സ്ഥാപന ഉടമകളെ പൊലീസ് സഹായിക്കും. കൈകൾ കഴുകുക, മാസ്‌ക് ധരിക്കുക, മറ്റൊരാളിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക എന്നിവ നടപ്പാക്കാനാണ് പൊലീസ് സഹായിക്കുന്നത്. ഇതിന് ആവശ്യമായ നിർദ്ദേശം സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകി.

ആശുപത്രികൾ, ഡോക്ടർമാർ, രോഗികളുടെ ബന്ധുക്കൾ എന്നിവരിൽ നിന്ന് മരുന്നുകൾ ശേഖരിച്ച് കേരളത്തിൽ എവിടെയും ഉള്ള രോഗികൾക്ക് എത്തിച്ചു കൊടുക്കുന്ന സംവിധാനം പൊലീസ് വിജയകരമായി നടപ്പാക്കി വരുകയാണ്. ഈ സേവനം ആവശ്യമുള്ളവർ 112 എന്ന നമ്പറിൽ ബന്ധപ്പെടണം. പദ്ധതിയുടെ സംസ്ഥാനതല ഏകോപനം നിർവഹിക്കുന്നതിന് ക്രൈംബ്രാഞ്ച് മേധാവിയും എഡിജിപിയുമായ ടോമിൻ തച്ചങ്കരിയെ ചുമതലപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP