Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെരിപ്പ് കൊണ്ട് അടിച്ചും കടിച്ചും പ്രതിഷേധം; തെറ്റിദ്ധാരണയെന്നറിഞ്ഞപ്പോൾ ആശ്വാസത്തോടെ സ്‌റ്റേഷനിൽ നിന്ന് മടക്കം; കാസർകോട്ട് തന്നെ പീഡിപ്പിച്ച ഡോക്ടറെ കോടതി വെറുതെ വിട്ടുവെന്ന് കരുതി ആദിവാസി യുവതി കയ്യേറ്റം ചെയ്തപ്പോൾ അന്തിച്ചുപോയത് പൊലീസുകാർ

ചെരിപ്പ് കൊണ്ട് അടിച്ചും കടിച്ചും പ്രതിഷേധം; തെറ്റിദ്ധാരണയെന്നറിഞ്ഞപ്പോൾ ആശ്വാസത്തോടെ സ്‌റ്റേഷനിൽ നിന്ന് മടക്കം; കാസർകോട്ട് തന്നെ പീഡിപ്പിച്ച ഡോക്ടറെ കോടതി വെറുതെ വിട്ടുവെന്ന് കരുതി ആദിവാസി യുവതി കയ്യേറ്റം ചെയ്തപ്പോൾ അന്തിച്ചുപോയത് പൊലീസുകാർ

രഞ്ജിത് ബാബു

കാസർഗോഡ്: ലൈംഗിക പീഡന കേസിൽ പ്രതിയായ ഡോക്ടറെ കോടതി വെറുതെ വിട്ടുവെന്ന് ധരിച്ച ആദിവാസി യുവതി ചെരിപ്പുകൊണ്ട് അടിച്ചും കടിച്ചും പ്രതിഷേധിച്ചു. ഇന്ന് ഹോസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ വളപ്പിൽ വച്ചാണ് ഇങ്ങനെ ഒരു സംഭവം അരങ്ങേറിയത്. ഇരിയയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറായിരുന്ന പനത്തടിയിലെ അനിൽ കുമാറിനെയാണ് പീഡനത്തിന് ഇരയായ ആദിവാസി യുവതി ഇത്തരമൊരു സാഹസം കാട്ടിയത്. ബഹളം കേട്ട് ഓടിയെത്തിയ വനിതാ പൊലീസുകാർ യുവതിയെ പിടിച്ചു മാറ്റി ഡോക്ടറെ രക്ഷപ്പെടുത്തുകയായിരുന്നു. പീഡന കേസിൽ ഹൈക്കോടതിയിൽ നിന്നും ഡോക്ടർ മുൻകൂർ ജാമ്യം നേടിയിരുന്നു. കോടതി നിർദ്ദേശിച്ച പ്രകാരം നിശ്ചിത ദിവസങ്ങളിൽ ഹോസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവെക്കണമെന്നായിരുന്നു നിബന്ധന.

ദിവസങ്ങളായി ഡോ. അനിൽകുമാർ ഹോസ്ദുർഗ്ഗ് സ്റ്റേഷനിലെത്തി ഒപ്പിടാറുണ്ട്. ഈ വിവരമറിഞ്ഞ യുവതി ഡോക്ടറെ വെറുതെ വിട്ടെന്ന് കരുതിയാണ് പൊലീസ് സ്റ്റേഷന് സമീപത്ത് കാത്തിരുന്നത്. പതിവു പോലെ സ്റേറഷനിൽ ചെന്ന് ഒപ്പു നൽകിയ ശേഷം ഡോക്ടർ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പൊടുന്നനെ യുവതിയിൽ നിന്നും അക്രമമുണ്ടായത്. തന്നെ പീഡിപ്പിച്ചവനെ വെറുതെവിട്ടതെന്തിനെന്ന് അരിശത്തോടെ ചോദിച്ചാണ് ഡോക്ടർക്ക് നേരെ അക്രമം കാട്ടിയത്. ഇതേ തുടർന്ന് പൊലീസുകാർ യുവതിയോട് കാര്യങ്ങൾ ധരിപ്പിച്ചു. ഡോക്ടറെ വെറുതെ വിട്ടിട്ടില്ലെന്നും കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടുക മാത്രമാണെന്നും കേസ് തുടരുന്നുണ്ടെന്നും യുവതിയെ ബോധ്യപ്പെടുത്തി. അതോടെ യുവതി സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോയി.

കാഞ്ഞിരപ്പൊയിലിലെ ആദിവാസി യുവതി ചികിത്സ തേടി ക്ലിനിക്കിലെത്തിയതായിരുന്നു. കൂടുതൽ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തതോടെ പലയിടങ്ങളിൽ കൊണ്ടു പോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളുണ്ടായിട്ടില്ലെന്നും ഭാര്യയുടെ തകരാറാണ് കാരണമെന്നും ഡോക്ടർ യുവതിയെ ധരിപ്പിച്ചിരുന്നു. അതിനാൽ തനിക്ക് ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹമുണ്ടെന്നും ആ കുഞ്ഞിനെ ഭാര്യ അറിയാതെ സംരക്ഷിക്കാമെന്നും ഡോക്ടർ ഉറപ്പ് നൽകിയതായി യുവതി നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

2016 ഡിസംബർ മുതൽ 2017 ഡിസംബർ വരെ ഒരു വർഷക്കാലം ഡോക്ടർ യുവതിയുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസം യുവതി ഗർഭിണിയായപ്പോൾ തനിക്ക് ഉപരിപഠനത്തിന് പോകേണ്ടതുണ്ടെന്നും ഇപ്പോൾ കുഞ്ഞുണ്ടായാൽ അതിന് തടസ്സമാകുമെന്നും യുവതിയെ ബോധ്യപ്പെടുത്തിയ ശേഷം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഗർഭം അലസിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. മാത്രമല്ല ഇക്കാലയളവിൽ സമ്പാദ്യമായ രണ്ട് ലക്ഷം രൂപയും രണ്ട് പവൻ സ്വർണ്ണാഭരണവും ഡോക്ടർ തട്ടിയെടുത്തിട്ടുണ്ടെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP