Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്ടിൽ വീണ്ടും ആദിവാസി ശിശുമരണം; വാളാട് ആദിവാസി കോളനിയിൽ ഇരട്ടക്കുട്ടികളിലൊരാൾ മരിച്ചത് ഗർഭാവസ്ഥയിൽ; രണ്ടാമത്തെ കുഞ്ഞു മരിച്ചത് പ്രസവിച്ചു മണിക്കൂറിനുശേഷം

വയനാട്ടിൽ വീണ്ടും ആദിവാസി ശിശുമരണം; വാളാട് ആദിവാസി കോളനിയിൽ ഇരട്ടക്കുട്ടികളിലൊരാൾ മരിച്ചത് ഗർഭാവസ്ഥയിൽ; രണ്ടാമത്തെ കുഞ്ഞു മരിച്ചത് പ്രസവിച്ചു മണിക്കൂറിനുശേഷം

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ആദിവാസി ശിശുമരണം. വാളാട് ആദിവാസി കോളനിയിലെ ബാലന്റെയും സുമതിയുടേയും ദമ്പതികളുടെ ഇരട്ട കുട്ടികളാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു സുമതി. ഒരു കുട്ടി ഗർഭാവസ്ഥയിലും മറ്റൊരു കുട്ടി പ്രസവിച്ച് മണിക്കൂറുനുശേഷവുമാണ് മരിച്ചത്.

പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് സൂചന. കുട്ടികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീട്ടിൽ സംസ്‌കരിച്ചു.

രണ്ടാഴ്ച മുമ്പ് വാളാട് സബ് സെന്ററിൽ വച്ച് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ സുമതിക്ക് രക്തസമ്മർദ്ധം മൂലം അവശതയനുഭവിക്കുന്നതായി മനസ്സിലാക്കുകയും, ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് അവശനിലയിലായ സുമതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP