Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദന്മാർക്കും ഡ്രൈവർക്കും ജാമ്യമില്ല; നഷ്ടം ഉണ്ടായിട്ടില്ല എന്ന പ്രതികളുടെ വാഗം പൊളിഞ്ഞു

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദന്മാർക്കും ഡ്രൈവർക്കും ജാമ്യമില്ല; നഷ്ടം ഉണ്ടായിട്ടില്ല എന്ന പ്രതികളുടെ വാഗം പൊളിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികളും സഹോദരങ്ങളുമായ വയനാട് വാഴവറ്റ ആേന്റാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരുടെ ജാമ്യഹരജികൾ ഹൈക്കോടതി തള്ളി. വെട്ടിയ ഈട്ടിത്തടിയെല്ലാം കണ്ടുകെട്ടിയ സാഹചര്യത്തിൽ നഷ്ടം ഉണ്ടായിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം നിരസിച്ചാണ് ജസ്റ്റിസ് വി. ഷേർസിയുടെ ഉത്തരവ്. ജൂലൈ 28ന് അറസ്റ്റിലായ പ്രതികൾ 60 ദിവസമായി കസ്റ്റഡിയിലാണ്. നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്തപക്ഷം സ്വാഭാവികജാമ്യം തേടി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

പ്രതികൾക്ക് ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും സർക്കാർ വാദിച്ചു. പതിറ്റാണ്ടുകൾ നിലനിൽക്കേണ്ട സംസ്ഥാനത്തിന്റെ സമ്പത്തായ രാജകീയ മരങ്ങളാണ് പ്രതികൾ നിയമവിരുദ്ധമായി വെട്ടിക്കടത്തിയതെന്ന് കോടതി കുറ്റപ്പെടുത്തി. എട്ടു കോടിയോളം രൂപയുടെ മരമാണ് മുറിച്ചുകടത്തിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ സഹായവും ഇതിന് ലഭിച്ചു. ഇവയുടെ മൂല്യം ഇപ്പോൾ കണക്കുകൂട്ടാൻപോലുമാവില്ല. മുറിച്ച മരങ്ങൾ വീണ്ടെടുത്തു എന്നതുകൊണ്ട് നഷ്ടം നികത്തപ്പെടുന്നില്ല.

ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഒരു പ്രതിക്കെതിരെ വിവിധ െപാലീസ് സ്റ്റേഷനുകളിലായി 15 കേസുണ്ട്. കർണാടകയിലെ കേസിലും ഇവർ ഉൾപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി കോടതി ഹരജികൾ തള്ളുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP