Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202215Monday

കോട്ടയത്ത് മരം വീണ് കാർ തകർന്നു: കാറിനുള്ളിലും പരിസരത്തും ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി

കോട്ടയത്ത് മരം വീണ് കാർ തകർന്നു: കാറിനുള്ളിലും പരിസരത്തും ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പൊൻപള്ളിയിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാർ പൂർണമായും തകർന്നു. മരം വീണ സമയത്ത് പരിസരത്തും കാറിനുള്ളിലും ആരും ഇല്ലാതിരുന്നതുകൊണ്ട് ദുരന്തം ഒഴിവായി. കോട്ടയത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി.

കഴിഞ്ഞദിവസം മലപ്പുറത്തും സമാനമായ സംഭവം ഉണ്ടായി. ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീഴുകയായിരുന്നു. കൊളത്തൂർ വളാഞ്ചേരി റോഡിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന വിളയൂർ കരിങ്ങനാട് സ്വദേശി അൽത്താഫ് (31), ഭാര്യ നാഫിയ (23), മകൻ അഫ്ദൽ (4) എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ മരത്തോടൊപ്പം വൈദ്യുതി ലൈനും പൊട്ടിവീണു. അര മണിക്കൂറോളം കുടുംബം പുറത്തിറങ്ങാനാവാതെ കാറിനുള്ളിൽ കുടുങ്ങി. ഒരുവശത്തെ മരം നീക്കി ഡോർ തുറന്ന് യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നെന്ന് രക്ഷപ്പെട്ട അൽത്താഫ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP