Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യാത്രാപാസ്സ് ഇനിമുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നൽകും; മാതൃക പുറത്തിറക്കി

യാത്രാപാസ്സ് ഇനിമുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നൽകും; മാതൃക പുറത്തിറക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പൊലീസ് സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പാസ്സ് നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പൊലീസിന്റെ വെബ്‌സൈറ്റ്, ഫെയ്‌സ് ബുക്ക് പേജ് എന്നിവയിൽ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകണം. ഇ-മെയിൽ വഴിയും അതത് പൊലീസ് സ്റ്റേഷനുകളിൽ അപേക്ഷ നൽകാം. രാവിലെ ഏഴു മണിമുതൽ വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക. വളരെ അത്യാവശ്യമുള്ള മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ വൈകുന്നേരം ഏഴുമണിമുതൽ അടുത്ത ദിവസം രാവിലെ ഏഴുമണിവരെയുള്ള യാത്ര കർശനമായി നിരോധിച്ചിരിക്കുകയാണ്. അനുവാദം ലഭിക്കുന്നവർ സാമൂഹിക അകലം പാലിച്ചുവേണം യാത്രചെയ്യേണ്ടതെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യർത്ഥിച്ചു.

ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP