Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ കൊറോണാ ജാഗ്രത; ശബരിമലയിൽ മാസപൂജാ ദർശനത്തിനായി ഭക്തർ എത്തരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; മറ്റു സംസ്ഥാനങ്ങളിലും ഇക്കാര്യം അറിയിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ശബരിമലയിൽ മാസപൂജാ ദർശനത്തിനായി ഭക്തർ എത്തരുതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. മറ്റു സംസ്ഥാനങ്ങളിലും ഇക്കാര്യം അറിയിക്കുമെന്നു ബോർഡ് പ്രസിഡന്റ് എൻ. വാസു വ്യക്തമാക്കി. ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവപരിപാടികളിൽ കർശന നിയന്ത്രണമാണ് ഏർപെടുത്തിയിരിക്കുന്നത്. ശബരിമല ചുമതലയുള്ള ദേവസ്വം ഉദ്യോഗസ്ഥരെ സന്നിധാനത്തേക്ക് അയയ്‌ക്കേണ്ടെന്നും ബോർഡ് തീരുമാനിച്ചു.

കൊറോണ സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിലും കനത്ത ജാഗ്രത. സ്ഥിരീകരിച്ച രണ്ടു പേരുടെ പ്രൈമറി കോൺടാക്ടുകൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ 7 സംഘങ്ങൾ രംഗത്തുണ്ട്. 20 പേരെ യുവാവ് ബന്ധപ്പെട്ടതായാണ് പ്രാഥമിക നിഗമനം. കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നിരവധി യോഗങ്ങൾ ചേരുകയാണ്.

കോവിഡ്19 സ്ഥിരീകരിച്ചവർ താമസിച്ച ചെങ്ങളത്തും ശക്തമായ ജാഗ്രതയിലാണ്. സ്ഥലത്തുനിന്ന് ആളൊഴിയുകയാണ്. കോട്ടയത്തെയും തിരക്കൊഴിയുന്നു. മെഡിക്കൽ ഷോപ്പുകളിൽ മാസ്‌കിനായി വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്.

അതേസമയം, തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പൂരം ലളിതമാക്കാനും ആലോചനയുണ്ട്. എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ആറാട്ട് ലളിതമാക്കി. അതിനിടെ, പാലായിൽ ചികിത്സയ്‌ക്കെത്തിയ വിദേശി കൂടുതൽ പരിശോധന ഡോക്ടർമാർ നിർദ്ദേശിച്ചതോടെ മുങ്ങുകയും ചെയ്തു. ഇയാളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP