Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എല്ലാ ആണിനും പെണ്ണിനുമുള്ള ലിംഗങ്ങൾ തന്നെയാണ് ഞങ്ങളുടേതും; മൂന്നാം ലിംഗമെന്നും ഭിന്ന ലിംഗമെന്നും ഒക്കെ വിളിച്ചു ആക്ഷേപിക്കുന്നതിനെതിരെ ശബ്ദം ഉയർത്തുമ്പോൾ അനുയോജ്യ പദമില്ലാതെ പകച്ചു പോകുന്നത് മലയാള ഭാഷ

എല്ലാ ആണിനും പെണ്ണിനുമുള്ള ലിംഗങ്ങൾ തന്നെയാണ് ഞങ്ങളുടേതും; മൂന്നാം ലിംഗമെന്നും ഭിന്ന ലിംഗമെന്നും ഒക്കെ വിളിച്ചു ആക്ഷേപിക്കുന്നതിനെതിരെ ശബ്ദം ഉയർത്തുമ്പോൾ അനുയോജ്യ പദമില്ലാതെ പകച്ചു പോകുന്നത് മലയാള ഭാഷ

കോഴിക്കോട്: ട്രാൻസ് ജെൻഡേഴ്‌സ് എന്താണ് അതിന്റെ മലയാള പരിഭാഷ? അരാണ് അതിന് മൂന്നാംലിംഗമെന്നും ഭിന്ന ലിംഗമെന്നും പരിഭാഷ കണ്ടെത്തിയത്? മലയാളികളായ ട്രാൻസ് ജെൻഡേഴ്‌സ് സമൂഹമാണ് ഈ ചോദ്യം ഉയർത്തുന്നത്. എന്തിനാണ് ഈ അപമാനിക്കൽ എന്നതാണ് അവരുടെ ചോദ്യം. ഇതിന് വ്യക്തമായ മറുപടി നൽകാൻ ഭാഷാപണ്ഡിതർക്ക് പോലും കഴിയുന്നില്ല.

ആണായി പിറന്നവരാണ് ഞങ്ങൾ. വളർച്ചയുടെ ഏതോ ഒരു ഘട്ടത്തിൽ മനസും വികാരവും പെണ്ണിന്റേതായിപ്പോയി. പെണ്ണായി പിറന്ന് ആൺമനസുമായി ജീവിക്കുന്നവരുമുണ്ട് ഞങ്ങൾക്കിടയിൽ... ട്രാൻസ്‌ജെൻഡേഴ്‌സായ ഞങ്ങളെ എന്തിനാണ്
ഭിന്നലിംഗക്കാരെന്നും മൂന്നാം ലിംഗക്കാരെന്നും വിളിച്ച് ആക്ഷേപിക്കുന്നതെന്നാണ് അവരുടെ ചോദ്യം. ഈ വികാരത്തെ മലയാളവും ഉൾക്കൊള്ളുന്നു. പക്ഷേ ഉടനൊന്നും പരിഹാരം ഇല്ലതാനും.

ഭിന്നമായ ലിംഗമോ ലൈംഗികതയോ ഞങ്ങൾക്കില്ല. മൂന്നാമത് പ്രതിഷ്ഠിക്കേണ്ടതുമല്ല, ഞങ്ങളുടെ ലൈംഗികത. മൂന്നാം ലിംഗക്കാരെന്ന് ഞങ്ങളെ വിളിക്കുമ്പോൾ ആണുങ്ങൾ ഒന്നാം ലിംഗക്കാരും പെണ്ണുങ്ങൾ രണ്ടാം ലിംഗക്കാരുമോ പെണ്ണുങ്ങൾ ഇതംഗീകരിക്കുമോ ആണിന്റെയും പെണ്ണിന്റെയും ജീവിതാവസ്ഥകളിലൂടെ കടന്നുപോകാൻ ഭാഗ്യം ലഭിച്ചതുകൊണ്ട് ഞങ്ങളല്ലേ ഒന്നാം ലിംഗക്കാർ-അവർ ചോദിക്കുന്നു. ട്രാൻസ്‌ജെൻഡേഴ്‌സിന്റെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ക്വിയർ പ്രൈഡിന്റെ സ്ഥാപകാംഗങ്ങളായ ശീതളും ഫൈസലുമാണ് ഈ വിഷയം സജീവ ചർച്ചയാക്കുന്നത്.

ട്രാൻസ് ജെൻഡേഴ്‌സിനൊരു മലയാളപരിഭാഷ അടിയന്തരമായി കണ്ടെത്തണമെന്നാണ് ഇവരുടെ അഭ്യർത്ഥന. ഇന്ത്യയിലാദ്യമായി ട്രാൻസ് ജെൻഡർ പോളിസി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. സർവ്വേയും നടത്തി. എന്നിട്ടും സമൂഹം ഇപ്പോഴും ഞങ്ങളെ അകറ്റി നിറുത്തുന്നു. പോളിസിയൊന്നും പ്രഖ്യാപിക്കാത്ത തമിഴ്‌നാടും കർണാടകയുമാണ് ഞങ്ങൾക്ക് അഭയം നൽകുന്നത്. ഇവിടെ തുറിച്ചുനോട്ടവും തോണ്ടലും പരിഹാസവും. ഏത് ടോയ്‌ലെറ്റിലാണ് ഞങ്ങൾ കയറേണ്ടത ആണുങ്ങളുടെയോ അതോ പെണ്ണുങ്ങളുടെയോ ഹോട്ടലുകളിലും പാർക്കിലും സിനിമാ തിയേറ്ററിലുമൊക്കെ ഞങ്ങൾ കാഴ്ച വസ്തുക്കളെന്നും അവർ പറയുന്നു.

ട്രാൻസ് ജെൻഡേഴ്‌സിനെക്കുറിച്ച് സമൂഹത്തിന് അറിവില്ല. ട്രാൻസ് ജെൻഡേഴ്‌സും ട്രാൻസ് സെക്ഷ്വൽസും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. ആൺ ശരീരവും പെൺമനസുമുള്ള ഞങ്ങൾ ഇത്രയും ബുദ്ധിമുട്ടനുഭവിക്കുമ്പോൾ പെൺശരീരവും ആൺമനസുമായി കഴിയുന്നവരുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമങ്ങളുണ്ട് നമ്മുടെ നാട്ടിൽ. പക്ഷേ, ട്രാൻസ് ജെൻഡേഴ്‌സിന് ഇതൊക്കെ നിഷേധിക്കുകയാണെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP