Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുടിയിൽ പിടിച്ച് നിലത്തടിച്ചു; ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ പിന്നാലെയെത്തി പലക കഷ്ണം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു; പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഭീഷണി; കാക്കനാട് യുവാവിൽ നിന്നും ട്രാൻസ്‌ജെൻഡേഴ്‌സ് നേരിട്ടത് ക്രൂരമർദ്ദനം

മുടിയിൽ പിടിച്ച് നിലത്തടിച്ചു; ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ പിന്നാലെയെത്തി പലക കഷ്ണം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു; പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഭീഷണി; കാക്കനാട് യുവാവിൽ നിന്നും  ട്രാൻസ്‌ജെൻഡേഴ്‌സ് നേരിട്ടത് ക്രൂരമർദ്ദനം

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: കാക്കനാട് ടൗണിൽ ട്രാൻസ്‌ജെൻഡേഴ്‌സിനു നേരെ യുവാവിന്റെ ആക്രമണം. അഹാന, ശ്രിയ എന്നീ ട്രാൻസ് യുവതികൾക്കു നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. ആദ്യം റോഡിൽ വച്ച് ആക്രമിച്ച പ്രതി പിന്നീട് വീട്ടിലെത്തി അവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഭീഷണി മുഴക്കി.

ഇന്നു വൈകിട്ട് കാക്കനാട്ടാണ് സംഭവം. ഇരുവരും കടയിൽ സാധനം വാങ്ങാനായി പുറത്തുപോയ ഇവർക്കുനേരെ ഇതരസംസ്ഥാനക്കാരായ രണ്ടുപേർ മോശമായി സംസാരിക്കുകയും അഹാനയും ശ്രിയയും അവരോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. ആ സമയം ബുള്ളറ്റിൽപ്പോയ യുവാവ് വണ്ടി നിർത്തി അഹാനയോടും ശ്രിയയോടും കയർത്തു സംസാരിച്ചു. ഇതര സംസ്ഥാനക്കാരോട് ദേഷ്യപ്പെട്ടത് തന്നോടാണെന്നു തെറ്റിദ്ധരിച്ചാണ് അയാൾ അഹാനയോടും ശ്രിയയോടും കയർത്തത്. തുടർന്നായിരുന്നു ആക്രമണം.

അഹാനയുടെ മുടിയിൽ പിടിച്ച് ഇയാൾ നിലത്തടിച്ചു. ഇയാളിൽ നിന്ന് രക്ഷപ്പെട്ട് അവർ സമീപത്തുള്ള തങ്ങളുടെ വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും പുറകേ വന്ന് വീണ്ടും അവരെ ആക്രമിച്ചു. വഴിയിൽക്കിടന്ന പലകക്കഷണമെടുത്ത് അവരെ അയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

അടുത്തിടെ സർജറി കഴിഞ്ഞ ശ്രിയയുടെ ഗുഹ്യഭാഗത്തു വരെ മർദനമേറ്റു. അഹാനയുടെ തലയ്ക്കും കൈയ്ക്കും ശ്രിയയുടെ ഗുഹ്യഭാഗത്തും സാരമായ പരിക്കുണ്ട്. ഇരുവരും തൃക്കാക്കര മുനിസിപ്പൽ കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP