Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണം പൊലീസ് സേനയിൽ വിവാദത്തിരി കൊളുത്തിയതിന് പിന്നാലെ സേനയിൽ വൻ അഴിച്ചു പണി; 47 സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സ്ഥലമാറ്റം; തീരുമാനം കസ്റ്റഡി മരണക്കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിലായ വേളയിൽ

ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണം പൊലീസ് സേനയിൽ വിവാദത്തിരി കൊളുത്തിയതിന് പിന്നാലെ സേനയിൽ വൻ അഴിച്ചു പണി; 47 സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സ്ഥലമാറ്റം; തീരുമാനം കസ്റ്റഡി മരണക്കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിലായ വേളയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണം പൊലീസ് സേനയിൽ തന്നെ വിവാദത്തിരി കൊളുത്തിയിരിക്കുന്ന വേളയിലാണ് ഉദ്യോഗസ്ഥർക്കിടയിൽ വൻ അഴിച്ചു പണിക്ക് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. 47 സ്‌റ്റേഷൻ ഹൗസ് ഓഫീസറുമാരെ സ്ഥലം മാറ്റാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പട്ടിക സംസ്ഥാന പൊലീസ് ആസ്ഥാനം പ്രസിദ്ധീകരിച്ചു.

ഈ വേളയിൽ തന്നെയാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിലായെന്ന വാർത്തയും പുറത്ത് വരുന്നത്. സിപിഒ നിയാസിനേയും എഎസ്ഐ റെജിമോനെയുമാണ് എട്ട് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ചെയ്തത്. ഇരുവരും രാജ്കുമാറിനെ ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

രാജ്കുമാറിനെ ലോക്കപ്പിലിട്ട് മർദ്ദിച്ചതിന് പിന്നാലെ ചികിത്സ നടത്താൻ വൈദ്യനെ എത്തിച്ചിരുന്നു എന്ന വാർത്ത വന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്. സ്റ്റേഷനിൽ വെച്ച് വൈദ്യൻ പരിശോധിച്ചതിന് ശേഷമാണ് രാജ് കുമാറിനെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചത്.

സ്ഥലമാറ്റമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP