Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അങ്കമാലി-കളമശേരി സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

അങ്കമാലി-കളമശേരി സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അങ്കമാലി-കളമശേരി സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗുരുവായൂർ-ചെന്നെ എഗ്മോർ എക്സ്‌പ്രസ് ബുധനാഴ്ച മുതൽ 13 വരെ രണ്ടര മണിക്കൂർ വൈകി രാത്രി 11.55 നായിരിക്കും പുറപ്പെടുക.

അങ്കമാലി-ചാലക്കുടി സെക്ഷനിൽ പിടിച്ചിടുന്ന ട്രെയിനുകൾ: മംഗലാപുരം-തിരുവനന്തപരും എക്സ്‌പ്രസ് 10 മുതൽ 13 വരെ ഒരു മണിക്കൂർ 40 മിനിറ്റ് പിടിച്ചിടും. മധുര-തിരുവനന്തപുരം അമൃത/രാജ്യറാണി എക്സ്‌പ്രസ് 10 മുതൽ 13 വരെ 40 മിനിറ്റ് പിടിച്ചിടും. പാറ്റ്‌ന-എറണാകുളം പ്രതിവാര എക്സ്‌പ്രസ് 10 ന് ഒന്നര മണിക്കൂർ പിടിച്ചിടും.

ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്‌പ്രസ് 10, 11 തീയതികളിൽ അരമണിക്കൂർ പിടിച്ചിടും. ഗംഗാനഗർ-കൊച്ചുവേളി എക്സ്‌പ്രസ് 10 ന് രണ്ട് മണിക്കൂർ 40 മിനിറ്റ് പിടിച്ചിടും. വെരാവൽ-തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ് 11 നും ഗാന്ധിധാം-നാഗർകോവിൽ പ്രതിവാര എക്സ്‌പ്രസ് 12 നും ഓഖ-എറണാകുളം പ്രതിവാര എക്സ്‌പ്രസ് 13 നും രണ്ടു മണിക്കൂർ 40 മിനിറ്റ് പിടിച്ചിടും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP