Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലേക്ക് എട്ട് സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ സർവീസ്; അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ട്രെയിൻ അനുവദിച്ചത് അഞ്ച് സംസ്ഥാനങ്ങൾ; ഡൽഹിയിൽ നിന്നടക്കം പ്രത്യേക ട്രെയിൻ അനുവദിക്കുന്നത് സംബന്ധിച്ച റയിൽവെയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി

കേരളത്തിലേക്ക് എട്ട് സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ സർവീസ്; അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ട്രെയിൻ അനുവദിച്ചത് അഞ്ച് സംസ്ഥാനങ്ങൾ; ഡൽഹിയിൽ നിന്നടക്കം പ്രത്യേക ട്രെയിൻ അനുവദിക്കുന്നത് സംബന്ധിച്ച റയിൽവെയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലേക്ക് എട്ട് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ സർവീസ്‌ നടത്താൻ റെയിൽവേയുടെ സമ്മതം ലഭിച്ചു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ഐലന്റ് എക്സ്‌പ്രസ് എല്ലാ ദിവസവും സർവീസ് നടത്തുമെന്നും മുഖന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ നിന്നടക്കം കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കാൻ റെയിൽവേ തയ്യാറായിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ ഉടൻ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങൾ ട്രെയിൻ അനുവദിച്ചിട്ടുണ്ട്‌. ഇവിടങ്ങളിൽ കുടുങ്ങിയവരെ തിരിച്ചയയ്ക്കും. മെയ്‌ 18 മുതൽ ജൂൺ 14 വരെ കേരളത്തിലുള്ള അതിഥി തൊഴിലാളികളെ ബംഗാളിലേക്ക് 28 ട്രെയിനുകളിലായി അയക്കും.

ഡൽഹിയിൽ നിന്നടക്കം പ്രത്യേകം ട്രെയിൻ അനുവദിക്കാൻ റെയിൽവേ വിശദാംശം ഉടൻ ലഭിക്കും. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. ഇസ്രയേലിൽ വീസ കാലാവധി കഴിഞ്ഞ മലയാളി നഴ്‌സുമാരെ തിരിച്ചെത്തിക്കാൻ കേന്ദ്രവുമായി ബന്ധപ്പെടും ‐ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നോൺ എസി തീവണ്ടിയിൽ തിരിച്ചെത്തിക്കാനുള്ള മാർഗം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടിക്കറ്റ് വിദ്യാർത്ഥികൾ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എസി തീവണ്ടിയിലെ ടിക്കറ്റ് നിരക്ക് വിദ്യാർത്ഥികൾക്ക് താങ്ങാൻ സാധിക്കില്ലെന്ന് അവർ തന്നെ അറിയിച്ചിട്ടുണ്ട്. അതനുസരിച്ചാണ് നോൺ എസി തീവണ്ടി ഏർപ്പെടുത്താൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങൾ ഡൽഹിയിലെ ഹെൽപ് ഡെസ്‌ക് ഏകോപിപ്പിക്കുമെന്നും സാധ്യമായ എല്ലാ ഇടപെടലും സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ് കേന്ദ്രം തീവണ്ടി സർവീസ് ആരംഭിച്ചത്. ഇതുകൊണ്ടാണ് വിദ്യാർത്ഥികളുടെ മടക്കം വൈകിയത്. മറ്റ് യാത്രക്കാർക്കൊപ്പം ഐആർസിടിസി ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിദ്യാർത്ഥികൾക്ക് പ്രായോഗികമല്ലായിരുന്നു. എസി ടിക്കറ്റ് നിരക്ക് വിദ്യാർത്ഥികൾക്ക് താങ്ങാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP