Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; തീരദേശ പാതയിലെ തീവണ്ടി ഗതാഗതം സാധാരണ നിലയിലായത് വൈകുന്നേരത്തോടെ

ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; തീരദേശ പാതയിലെ തീവണ്ടി ഗതാഗതം സാധാരണ നിലയിലായത് വൈകുന്നേരത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ അമ്പലപ്പുഴയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനു പിന്നാലെയാണ് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചത്. തകരാറിലായ തീരദേശപാത ഇരട്ടിപ്പിക്കലിനായുള്ള മെറ്റൽ കയറ്റിയ ഗുഡ്സ് ട്രെയിനാണ് അമ്പലപ്പുഴ സ്റ്റേഷനു സമീപം ഞായറാഴ്ച ഉച്ചയോടെ പാളം തെറ്റിയത്. അമ്പലപ്പുഴ സ്റ്റേഷൻ പരിസരത്ത് ശേഖരിച്ചിട്ടുള്ള മെറ്റൽ കയറ്റി മുന്നോട്ടുനീങ്ങിയ വണ്ടി സ്റ്റേഷൻ പ്ലാറ്റ്ഫോം പിന്നിട്ടപ്പോൾ പാളംതെറ്റുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ഞായറാഴ്ചത്തെ അഞ്ച് തീവണ്ടികൾ റെയിൽവേ റദ്ദാക്കി. എറണാകുളം-ആലപ്പുഴ മെമു, ആലപ്പുഴ-കൊല്ലം മെമു, എറണാകുളം-കായംകുളം പാസഞ്ചർ, എറണാകുളം-കൊല്ലം മെമു, കൊല്ലം-എറണാകുളം മെമു എന്നിവയാണ് റദ്ദാക്കിയത്. കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു. യാത്രക്കാരുടെ സൗകര്യത്തിനായി കോട്ടയത്തും, ചെങ്ങന്നൂരും വണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

11 ബോഗികളുള്ള തീവണ്ടിയുടെ എൻജിനിൽനിന്ന് അഞ്ചാമത്തെ ബോഗിയുടെ മുൻഭാഗത്തെ രണ്ട് ചക്രങ്ങളാണ് പാളത്തിൽനിന്ന് തെന്നിമാറിയത്. ഒന്നാമത്തെ പാളത്തിലാണ് വണ്ടി കിടന്നത്. തുടർന്ന് റെയിൽവേ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരും എൻജിനീയറിങ് വിഭാഗവും അമ്പലപ്പുഴയിലെത്തി. സ്റ്റേഷനിലെ ബാക്കിയുള്ള പാളങ്ങളിലൂടെ വണ്ടി കടത്തി വിടാമായിരുന്നെങ്കിലും സിഗ്നൽ തകരാറിലായത് പ്രശ്നമാവുകയായിരുന്നു.

തുടർന്ന് വൈകീട്ട് 4.35-നാണ് വണ്ടികൾ വിട്ടുതുടങ്ങിയത്. 3.48-ന് അമ്പലപ്പുഴയിലെത്തിയ മെമുവാണ് 4.35-ന് ആദ്യം കടത്തിവിട്ടത്. നേത്രാവതി അഞ്ചരയ്ക്കുശേഷമാണ് അമ്പലപ്പുഴ സ്റ്റേഷൻ കടന്നുപോയത്. രാത്രി ഏഴോടെ എറണാകുളത്തു നിന്നെത്തിച്ച റീറെയിലിങ് ഉപകരണത്തിന്റെ സഹായത്താൽ വണ്ടി ഉയർത്തി തെന്നിമാറിയ ചക്രം പാളത്തിലേയ്ക്ക് കയറ്റി. ആറുമണിയോടെയാണ് തീരദേശപാതയിൽ തീവണ്ടി ഗതാഗതം സാധാരണനിലയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP