Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്; പാലക്കാട്- കോയമ്പത്തൂർ -ചെന്നൈ റൂട്ടുകളിൽ സർവീസ് പൂർണ്ണം; തൃശ്ശൂർ-എറണാകുളം റൂട്ടിൽ മാത്രം ദീർഘദൂര ട്രെയിനുകളിൽ ചിലത് റദ്ദാക്കി; യാത്രക്കാർക്ക് യഥാസമയം വിവരങ്ങൾ നൽകുന്നുണ്ടെന്ന് റെയിൽവേ അധികൃതർ

കേരളത്തിൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്; പാലക്കാട്- കോയമ്പത്തൂർ -ചെന്നൈ റൂട്ടുകളിൽ സർവീസ് പൂർണ്ണം; തൃശ്ശൂർ-എറണാകുളം റൂട്ടിൽ മാത്രം ദീർഘദൂര ട്രെയിനുകളിൽ ചിലത് റദ്ദാക്കി; യാത്രക്കാർക്ക് യഥാസമയം വിവരങ്ങൾ നൽകുന്നുണ്ടെന്ന് റെയിൽവേ അധികൃതർ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: സംസ്ഥാനത്തുണ്ടായ കനത്ത മഴ മൂലം മുടങ്ങിയ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്. തൃശ്ശൂർ- എറണാകുളം റൂട്ടിൽ ദീർഘദൂര സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലത് റദ്ദാക്കിയതൊഴികെ ബാക്കിയെല്ലാം സർവീസ് നടത്തുന്നുണ്ട്. പാലക്കാട് - കോയമ്പത്തൂർ-ചെന്നൈ എന്നീ റൂട്ടുകളിൽ പോകുന്ന ട്രെയിനുകളിൽ സർവീസ് പൂർണമായും ആരംഭിച്ചു. മുംബൈ-കന്യാകുമാരി ജയന്തി ജനത ഒമ്പത് മണിക്കൂർ വൈകി 12.18ന് തൃശൂരിൽ നിന്ന് പുറപ്പെട്ടു. നിസാമുദീൻ-എറണാകുളം മംഗള എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകി 11.20ന് തൃശൂരിൽ നിന്ന് പുറപ്പെട്ടു.

മംഗലാപുരത്ത് നിന്ന് കോയമ്പത്തൂർ വരെ പോകുന്ന ഇന്റർസിറ്റി എക്സ്‌പ്രസ് കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. 12602-ചെന്നൈ മെയിൽ, 12686 മംഗലാപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, 16603 മാവേലി എക്സ്‌പ്രസ്, 16630- മലബാർ എക്സ്‌പ്രസ്, 56656 മംഗലാപുരം- കണ്ണൂർ പാസഞ്ചർ, 16687 മംഗലാപുരം- മാതാ വൈഷ്‌ണോദേവി കത്ര നവ്യുഗ് എക്സ്‌പ്രസ്, 22638 മംഗലാപുരം- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് എന്നീ വണ്ടികൾ കൃത്യസമയത്ത് തന്നെ യാത്ര നടത്തുമെന്ന് റെയിൽവെ അറിയിച്ചു. യാത്ര റദ്ദാക്കിയ ട്രെയിനുകളെസംബന്ധിച്ച വിവരങ്ങൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് യഥാസമയം നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

ഗതാഗതം പൂർണ തോതിൽ ആരംഭിച്ചെങ്കിലും 26 ട്രെയിനുകൾ മാത്രം ഇന്ന് ഒാടില്ലെന്ന് റെയൽവേ അധികൃതർ അറിയിച്ചു.


1. കൊച്ചുവേളി - ലോക്മാന്യതിലക് എക്സ്‌പ്രസ് 2. കൊച്ചുവേളി - യശ്വന്ത്പൂർ ത്രൈവാര എക്സ്‌പ്രസ് 3. എറണാകുളം - ബെംഗളുരു ഇന്റർസിറ്റി എക്സ്‌പ്രസ് 4. എറണാകുളം-മഡ്ഗാവ് വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് 5. എറണാകുളം - ബനസ്വാഡി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് 6. പുനലൂർ - പാലക്കാട് പാലരുവി എക്സ്‌പ്രസ് 7. പാലക്കാട് - പുനലൂർ പാലരുവി എക്സ്‌പ്രസ് 8. കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്സ്‌പ്രസ് 9. കണ്ണൂർ - തിരുവനന്തപുരം ജൻശതാബ്ദി എക്സ്‌പ്രസ് 10. തിരുവനന്തപുരം - കണ്ണൂർ ജൻശതാബ്ദി എക്സ്‌പ്രസ് 11. മംഗലാപുരം - നാഗർകോവിൽ ഏറനാട് എക്സ്‌പ്രസ് 12. പുനലൂർ - കൊല്ലം പാസഞ്ചർ 13. കൊല്ലം - എടമൺ പാസഞ്ചർ 14. ആലപ്പുഴ - കായംകുളം പാസഞ്ചർ 15. കോട്ടയം - നിലമ്പൂർ പാസഞ്ചർ 16. നിലമ്പൂർ - കോട്ടയം പാസഞ്ചർ 17. എറണാകുളം - കൊല്ലം മെമു 18. 56371 ഗുരുവായൂർ - എറണാകുളം പാസഞ്ചർ 19. 56370 എറണാകുളം - ഗുരുവായൂർ പാസഞ്ചർ 20. 56375 ഗുരുവായൂർ - എറണാകുളം പാസഞ്ചർ 21. 56376 എറണാകുളം - ഗുരുവായൂർ പാസഞ്ചർ 22. 56373 ഗുരുവായൂർ - തൃശൂർ പാസഞ്ചർ 23. 56374 തൃശൂർ - ഗുരുവായൂർ പാസഞ്ചർ 24. 56043 ഗുരുവായൂർ - തൃശൂർ പാസഞ്ചർ 25. 56044 തൃശൂർ - ഗുരുവായൂർ പാസഞ്ചർ 26. ഷൊർണൂർ - എറണാകുളം പാസഞ്ചർ

 

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

16606 നാഗർകോവിൽ - മംഗലാപുരം ഏറനാട് എക്സ്‌പ്രസ് തിരുവനന്തപുരത്തുനിന്നായിരിക്കും പുറപ്പെടുക. ആലപ്പുഴ - ധൻബാദ് എക്സ്‌പ്രസ് ചെന്നൈയിൽ നിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്‌പ്രസ് എറണാകുളത്തുനിന്നായിരിക്കും യാത്രതിരിക്കുക.

എറണാകുളം - നിസാമുദീൻ മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ് വൈകിട്ട് 7.30 ന് മംഗളുരുവിൽ നിന്ന് പുറപ്പെടും. കൊച്ചുവേളി - ചണ്ഡിഗഡ് സമ്പർക്ക് ക്രാന്തി എക്സ്‌പ്രസ് രാത്രി 8.05 ന് പുറപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP