Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറ്റകുറ്റപ്പണികളെത്തുടർന്ന് ദക്ഷിണറെയിൽവേ തീവണ്ടി സമയങ്ങളിൽ മാറ്റം; ഇന്ന് നിരവധി തീവണ്ടികൾ വൈകിയോടും

അറ്റകുറ്റപ്പണികളെത്തുടർന്ന് ദക്ഷിണറെയിൽവേ തീവണ്ടി സമയങ്ങളിൽ മാറ്റം; ഇന്ന് നിരവധി തീവണ്ടികൾ വൈകിയോടും

തിരുവനന്തപുരം: അറ്റകുറ്റപ്പണികളെത്തുടർന്ന് ദക്ഷിണറെയിൽവേ തീവണ്ടി സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തി. കോർബാ-തിരുവനന്തപുരം അഹല്യനഗരി എക്സ്‌പ്രസ് നവംബർ 14-നും നാഗർകോവിൽ-മുംെബെ സി.എസ്.എം ടി. എക്സ്‌പ്രസ് 27-നും ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്‌പ്രസ് 21-നും 23-നും നാഗർകോവിൽ-മുംബൈ സി.എസ്.എം ടി. എക്സ്‌പ്രസ് 22-നും വൈകി ഓടാൻ സാദ്ധ്യതയുണ്ട്..

രാവിലെ 9.30-നുള്ള കൊല്ലം-കന്യാകുമാരി മെമു കൊല്ലത്തുനിന്ന് രാവിലെ 10.50-േന പുറപ്പെടൂ. ഇത് കന്യാകുമാരിയിൽ 3.50-ന് എത്തിച്ചേരും. ഉച്ചയ്ക്ക് 1.05-ന് പുറപ്പെടേണ്ട കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ രാവിലെ 11.40-ന് പുറപ്പെടും. ഇത് ഉച്ചയ്ക്ക് 1.55-ന് നാഗർകോവിലിൽ എത്തും.

രാവിലെ 9.15-ന് പുറപ്പെടേണ്ട കൊല്ലം-കോട്ടയം പാസഞ്ചർ രാവിലെ 9.30-ന് പുറപ്പെടും. വൈകീട്ട് 7.05-ന് പുറപ്പെടേണ്ട പുനലൂർ-ഗുരുവായൂർ എക്സ്‌പ്രസ് രാത്രി 9.35-നേ പുറപ്പെടുകയുള്ളൂ.

വൈകീട്ട് 5.15-ന് പുറപ്പെടേണ്ട നിലമ്പൂർ-കോട്ടയം പാസഞ്ചർ 5.35-ന് പുറപ്പെടും. ഇത് രാത്രി 10.50-ന് കോട്ടയത്തെത്തും. രാവിലെ 6.50-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം പാസഞ്ചർ രാത്രി 8.55-ന് നാഗർകോവിലിലെത്തും.

രാവിലെ 8.30-ന് എത്തിച്ചേരേണ്ട നാഗർകോവിൽ-തിരുവനന്തപുരം പാസഞ്ചർ തിരുവനന്തപുരത്ത് 8.35-ന് എത്തിച്ചേരും. രാവിലെ 7.40-ന് എത്തേണ്ട നിസാമുദീൻ-കന്യാകുമാരി തിരുക്കുറൽ സൂപ്പർഫാസ്റ്റ് 7.40-ന് കന്യാകുമാരിയിലെത്തും. രാവിലെ 6.55-ന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട മധുരൈ-തിരുവനന്തപുരം അമൃത എക്സ്‌പ്രസ് 6.40-ന് എത്തിച്ചേരുമെന്ന് റയിൽവേ അധികൃതർ അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP