Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ട്രെയിനിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം; കൗമാരക്കാരെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു; ഒരാളുടെ നില ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

കരുനാഗപ്പള്ളി: ട്രെയിനിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്നു കുട്ടികളെ ട്രയിൻ തട്ടിത്തെറിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. കരുനാഗപ്പള്ളി പടനായർ കുളങ്ങര ബോബ്ജി നിവാസ് ഭാസിയുടെ മകൻ ബിനോയ് ഭാസി(17)ക്കാണ് പരുക്കേറ്റത്. ഇടക്കുളങ്ങരക്കും മാളിയേക്കലിനുമിടയിൽ ആണ് സംഭവം. വൈകിട്ട് 4.40 ന്റെ ചെന്നെ മെയിലിനു മുന്നിലാണ് മൂന്നുകുട്ടികൾ സെൽഫി എടുക്കാൻ ശ്രമിച്ചത്. സുരക്ഷിത അകലമെന്നുകരുതിയാണ് കുട്ടികൾനിന്നതെന്ന് കരുതുന്നു.

ട്രാക്കിനു പുറത്താണെങ്കിലും ട്രയിനിന്റെ മുന്നിലെ ബാർ തട്ടിയിട്ടതായാണ് സൂചന. പരുക്കേറ്റ കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. അപകടനിലയില്ലെന്നാണ് സൂചന. തെറിച്ചുവീണ മറ്റ് രണ്ടു കുട്ടികൾക്കും നിസാരപരുക്കേയുള്ളു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP